Follow KVARTHA on Google news Follow Us!
ad

സൂക്ഷിക്കുക, ഫേസ്ബുക്കില്‍ പുതിയ വൈറസ്; വാട്ട്‌സ്അപ്പ് ഓണ്‍ പി.സി

കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളെ കബളിപ്പിക്കാനായി ഫേസ്ബുക്കില്‍ പുതിയ വൈറസ്. വാട്ട്‌സ്അപ്പ് ഓണ്‍ പി.സി എന്ന പേരിലുള്ള ലിങ്കാണ് Facebook, Technology, World, Virus, Whatsapp, Link, Click, What's App on PC, Profile
കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളെ കബളിപ്പിക്കാനായി ഫേസ്ബുക്കില്‍ പുതിയ വൈറസ്. വാട്ട്‌സ്അപ്പ് ഓണ്‍ പി.സി എന്ന പേരിലുള്ള ലിങ്കാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ഇത് ട്രൈ ചെയ്തു നേക്കാനും പറയുന്നുണ്ട്.

ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് തനിയെ ഷെയറുകളും മറ്റു പോസ്റ്റുകളും തുടരെയായുണ്ടാകുന്നുവെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ചിലരുടെ അക്കൗണ്ടില്‍ ഓട്ടോമാറ്റിക്കായി ഇത്തരത്തില്‍ നൂറില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഈ വൈറസ് വരുത്തി. വൈറസിന്റെ പിടിയില്‍ പെട്ട പലരും ഓട്ടോമാറ്റിക് പോസ്റ്റുകള്‍ റിമൂവ് ചെയ്യാന്‍ നന്നേ പാടുപെട്ടെന്നും പറയുന്നു.

കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി പലരും അറിയാതെ വൈറസ് ലിങ്ക് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതുമൂലം കൂടുതല്‍ ഫേസ്ബുക്ക് പ്രൊഫൈലുകളെ വാട്ട്‌സ്അപ്പ് വൈറസ് കീഴടക്കിയിട്ടുണ്ട്. പലരും ഇതില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടാമെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.

Facebook, Technology, World, Virus, Whatsapp, Link, Click, What's App on PC, Profile, Automatic Post, Link, Malayalam News, National News, Kerala News, International News, Sports News, Entertainment,
വാട്ടസ്അപ്പ് എന്ന് ഇംഗ്ലീഷില്‍ എഴുതിയതിനെ ചെറിയ രീതിയില്‍ മാറ്റിയാണ് പുതിയ വൈറസ് ഇറങ്ങിയത്. അതേസമയം വാട്ടസ്അപ്പിന്റെ ലോഗോ അതേപടി ഉപയോഗിച്ചിട്ടുണ്ട്.

ലിങ്ക് വൈറസാണെന്ന് തിരിച്ചറിഞ്ഞതോടെ കൂടുതല്‍ പേര്‍ ഇക്കാര്യം ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടുകയും പല ഫേസ്ബുക്ക് ഗ്രൂപ്പുകളും വാട്ട്‌സ്അപ്പ് വൈറസ് ഇറങ്ങിയതായുള്ള പോസ്റ്റുകള്‍ പിന്ന് ചെയ്ത് ഇടുകയും ചെയ്തിട്ടുണ്ട്.

Also Read:
പൂച്ചയെത്തേടി പോയ ആറാംക്ലാസുകാരിയെ അയല്‍ക്കാരന്‍ പീഡിപ്പിച്ചു


SUMMARY: Earlier today, I noticed a link doing the rounds on my Facebook feed about a WhatsApp PC client that would allow users to access their WhatsApp network on their laptops and desktops. The link, which has since picked up steam on Facebook, is a poorly made ad that screams of being fake and spammy. While it uses WhatsApp’s logo, it misspells the name as What’s App and What’App, possibly to get around Facebook’s policies.

Keywords: Facebook, Technology, World, Virus, Whatsapp, Link, Click, What's App on PC, Profile, Automatic Post, Link, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment