ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സമീര്‍ ഹസന്‍
സോളാര്‍ തട്ടിപ്പ് കേസില്‍ ഫേസ്ബുക്കില്‍ കത്തിപ്പടര്‍ന്ന ചിത്രമായിരുന്നു സരിതാ എസ്. നായരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസാരിക്കുന്നതിന്റെ ദൃശ്യം. കൈരളി പീപ്പിള്‍ ചാനലാണ് ഏറെ ചര്‍ചകള്‍ക്ക് വഴിവെച്ച ആ ചിത്രം പുറത്തുവിട്ടത്. എല്ലാ ചാനലുകളും, പത്രങ്ങളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും കൈരളി ചാനലിനു പിന്നാലെയാണ് ആ ദിവസവും തുടര്‍ന്നിങ്ങോട്ടും പോയത്. ബദ്ധശത്രുക്കളായ ചില ചാനലുകള്‍ വരെ കൈരളി ചാനല്‍ ചിത്രം പുറത്തുവിട്ടപ്പോള്‍ ആത്മമിത്രങ്ങളായി. അക്ഷരാര്‍ത്ഥത്തില്‍ കേരളം- ക്ഷമിക്കണം- മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി ആഘോഷിച്ചത് മുഖ്യമന്ത്രിയുടെ ഈ വിവാദ ഫോട്ടോയായിരുന്നു.
ചിത്രം വ്യാജമാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങള്‍ ഫേസ്ബുക്കില്‍ കൊഴുത്തതോടെ പ്രവര്‍ത്തകര്‍ തമ്മിലുള്ള തെറിവിളിയിലേക്ക് വരെ കാര്യങ്ങള്‍ എത്തി. തിങ്കളാഴ്ചത്തെ ഇടതുപക്ഷത്തിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിന് കൊഴുപ്പ് കൂട്ടാന്‍ പാര്‍ട്ടി ചാനലിനെ കൂട്ടുപിടിച്ച് കുട്ടി സഖാക്കള്‍ ഒപ്പിച്ചെടുത്ത പണിയാണ് വിവാദ ഫോട്ടോയെന്നായിരുന്നു യു.ഡി.എഫ് അനുകൂലികളുടെ വാദം. പിടിച്ചുനില്‍ക്കാന്‍ വേണ്ടി ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്തതാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ഓണ്‍ലൈനിലിരുന്ന സഖാക്കള്‍ക്ക് അത് അത്രക്കങ്ങട് സഹിച്ചില്ല. തെളിവുകള്‍ നിരത്തി സഖാക്കള്‍ ചുട്ടമറുപടിയും നല്‍കി.
അങ്ങിനെ കൈരളി തുറന്നുവിട്ട ചിത്രം അന്ന് രാത്രി മലയാളികള്‍ മുഴുവനും ചര്‍ച ചെയ്തു. ചെറിയ ഭൂരിപക്ഷമാണുള്ളതെങ്കിലും ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ ഒരുമാസത്തിലേറെയായി ആരോപണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന മുഖ്യന് കൈരളി പുറത്തുവിട്ട ചിത്രം വെറും ഓലപ്പാമ്പ് മാത്രമാണ്. കാരണം, ഇതിനേക്കാള്‍ വലിയ 'തെളിവുകള്‍' പുറത്തുവിട്ടിട്ടും കസേര വിട്ടുകൊടുക്കാത്ത നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന നമ്മുടെ കുഞ്ഞൂഞ്ഞ് സാര്‍. കൈരളി പുറത്തുവിട്ട ചിത്രത്തിന് ഇപ്പോള്‍ രണ്ട് ദിവസത്തെ ആയുസ് പിന്നിട്ടിരിക്കുന്നു.
വീഡിയോ ക്ലിപ്പില്‍ നിന്നും പ്രിന്റ്‌ഷോട്ട് എടുത്തതാണ് ഉമ്മന്‍ ചാണ്ടിയും സരിതയും സംസാരിക്കുന്നതിന്റെ ചിത്രമെന്ന് പ്രേക്ഷകരില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നു. അതേസമയം യു.ഡി.എഫ് അനുകൂലികള്‍ ഇപ്പോഴും പറയുന്നത് അത് മുഖ്യമന്ത്രിയെ താറടിക്കാന്‍ കൈരളി ഒപ്പിച്ച വേലയാണെന്നാണ്. ഈ സാഹചര്യത്തില്‍ ചാനല്‍ പുറത്തുവിട്ട ചിത്രത്തിന്റെ വിശ്വാസ്യത പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ആ വീഡിയോ ദൃശ്യം പൂര്‍ണമായി തന്നെ സംപ്രേഷണം ചെയ്തുകൂടെ?
ഏതായാലും വീഡിയോ പ്രിന്റ് ഷോട്ട് ചെയ്‌തെടുത്തതല്ലെങ്കില്‍ മുഖ്യമന്ത്രി-സരിത കൂടിക്കാഴ്ച നടത്തിയ ഫോട്ടോ ഒപ്പിച്ചെടുത്ത കൈരളിക്കും, ജോണ്‍ ബ്രിട്ടാസ് നേതൃത്വം നല്‍കുന്ന ടീമിനും പരിപാടിയുടെ വീഡിയോ സംഘടിപ്പിക്കുക എന്നത് പ്രയാസമുള്ളകാര്യമാകില്ല. അപ്പോള്‍ പിന്നെ പ്രേക്ഷക തൃപ്തിക്കായി ആ വീഡിയോ പുറത്തുവിടാന്‍ കൈരളി തയാറാകുമെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്.
വീഡിയോ ദൃശ്യം പുറത്തുവിടാത്തപക്ഷം ഭരണപക്ഷക്കാര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കേണ്ടിവരും. വീഡിയോ പുറത്തുവിടുന്നപക്ഷം മുഖ്യമന്ത്രിയുമായി സരിതഎന്താണ് മൊഴിഞ്ഞതെന്ന് ഒരുപക്ഷേ കേള്‍ക്കാനാകില്ലെങ്കിലും എത്രനേരം സംസാരിച്ചുവെന്നതും, കുശലം പറയുന്നതിന്റെയും സ്വകാര്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ ജനങ്ങള്‍ക്ക് കാണാമായിരുന്നു. 'പരിചയമില്ലാത്തവരോട്' മുഖ്യന്റെ ഭാവങ്ങളും മറ്റും എങ്ങനെയായിരിന്നുവെന്നെല്ലാം നേരിട്ട് അറിയണമെന്ന അതിയായ ആഗ്രഹമുള്ള ഏതൊരാളും വീഡിയോ പൂര്‍ണമായി കാണണമെന്ന് ആഗ്രഹിച്ചുപോകും. 'മിസ്റ്റര്‍ മുഖ്യമന്ത്രീ, ഞാന്‍ സരിതാ എസ്. നായര്‍, ബിജുവിന്റെ നോട്ടപ്പുള്ളി, സോളാര്‍ സ്ഥാപനം നടത്തുന്നു, ഒരു കൊലക്കേസില്‍ പ്രതിയാണ്, എനിക്ക് കേരളത്തില്‍ സോളാര്‍ തട്ടിപ്പ് നടത്താന്‍ ആഗ്രഹമുണ്ട്. അങ്ങൊന്ന് സഹായിക്കണം'- എന്നായിരിന്നു ചെവിയില്‍ പറഞ്ഞതെങ്കില്‍ അപ്പോഴും മുഖ്യമന്ത്രിയുടെ ഭാവവ്യത്യാസവും ആയ്ക്കോട്ടെ എന്ന രീതിയിലുള്ള തലയാട്ടലും മറ്റും വീഡിയോയില്‍ കാണാന്‍ മലയാളിക്ക് അവസരമുണ്ടാക്കാന്‍ കൈരളി വിചാരിച്ചാല്‍ പറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.
'മിസ്റ്റര്‍ മുഖ്യമന്ത്രീ ഒരു ഇളനീര്‍ കുടിച്ചാലെന്താ'-ചിലപ്പോള്‍ ഇങ്ങനെ പറഞ്ഞതായാലോ. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ കാണാനും, അദ്ദേഹത്തോട് തന്റെ ആവശ്യങ്ങള്‍ അറിയിക്കാനും വ്യാവസായിക രംഗത്ത് സജീവമായി ഇടപെടുന്ന സരിതയെ പോലുള്ള ഒരു വനിതയ്ക്ക് പോയിക്കൂടെന്നുണ്ടോ. അനവധി ആളുകള്‍ ഓരോദിവസവും നൂറുകൂട്ടം കാര്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിലും, പൊതുപരിപാടികള്‍ക്കിടയിലും എത്തുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. എല്ലായിടത്തും ജനസമ്പര്‍ക്ക പരിപാടിയുമായി മുഖ്യമന്ത്രിയെത്തിയപ്പോള്‍ യുവതികളടക്കം ആയിരങ്ങളാണ് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് നേരിട്ട് നിവേദനങ്ങള്‍ നല്‍കുകയും സംസാരിക്കുകയും ചെയ്തത്. സരിതയെയും അക്കൂട്ടത്തില്‍ പെടുത്തിക്കൂടെ? എന്നിങ്ങനെയാണ് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്. ഏതായാലും കൈരളി ഇപ്പോള്‍ ചെയ്യേണ്ടത് ചാനലില്‍ ആ വീഡിയോ പൂര്‍ണമായും സംപ്രേക്ഷണം ചെയ്യുക എന്നതാണ്. അപ്പോള്‍ എല്ലാം വ്യക്തമാകുമല്ലോ...
'ജലനിധി'യുടെ പരിപാടിയില്‍ പങ്കെടുത്ത സരിത കോണ്‍ഗ്രസുകാരല്ലാത്ത മറ്റു പാര്‍ട്ടിക്കാരോടൊന്നും കുശലം പറഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്താനും വീഡിയോ പുറത്തുവിടുന്നതിലൂടെ സാധിക്കും. ഉമ്മന്‍ ചാണ്ടി-സരിത കൂടിക്കാഴ്ചയുടെ ഫോട്ടോ കൈരളി പുറത്തുവിട്ടതിന് പിന്നാലെ വി.എസ്- സരിത കൂടിക്കാഴ്ചയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയകളില്‍ മിനിറ്റുകള്‍ക്കകം പ്രചരിച്ചിരുന്നു. ഇത് ഫോട്ടോഷോപ്പില്‍ ഒപ്പിച്ച വിദ്യയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. അപ്പോള്‍ മറ്റേ ചിത്രവും അങ്ങിനെയായിക്കൂടെ എന്ന് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നു. മുഖ്യമന്ത്രിയെ കൂടാതെ സരിത സി.പി.എം നേതാക്കളുമായും കുശലം പറഞ്ഞതായി പ്രചരിപ്പിച്ചാല്‍ അതിനെ എങ്ങിനെയാണ് നേരിടാന്‍ കഴിയുക?
സോളാര്‍ തട്ടിപ്പ് കേസിനെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും അതിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് നടത്തിവന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിക്കുകയും ചെയ്ത സാഹചര്യത്തില്‍ കേസന്വേഷണത്തിന് സഹായകമായി ഈ വീഡിയോയും മാറുമെന്നാണ് ജനങ്ങള്‍ കരുതുന്നത്. ഇനിയും അമാന്തിക്കാതെ കൈരളി വേണ്ടത്, വേണ്ടതുപോലെ, വേണ്ടമുറയ്ക്ക് ചെയ്യുമെന്ന് തന്നെയാണ് വിശ്വാസം, വിശ്വാസം അതല്ലേ എല്ലാം....

Related News:
കൈരളി പുറത്തുവിട്ട ചിത്രം വ്യാജമെന്നും അല്ലെന്നും; ഫേസ്ബുക്കില്‍ തുറന്നപോര്
സരിത മുഖ്യമന്ത്രിയുമായി സംസാരിക്കുന്നതിന്റെ ചിത്രം പുറത്ത്
Also Read:
'ഒരുവട്ടം കൂടാം' ഓര്‍മകളുടെ പൂവിറുക്കാന്‍....

Keywords : Oommen Chandy, Photo, Case, Channel, Article, Video, John Brittas, Congress, Kairali Channel, Saritha S Nair, Solar Scam, Accuse, CPM, Leaders, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.