ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ 6 മന്ത്രിമാര്‍ രാജിവെച്ചു. ഇവരുടെ രാജിക്കത്ത് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഢിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. ഇതിനിടെ ആന്ധ്ര തീരദേശങ്ങളിലേയും റയലസീമ പ്രദേശത്തേയും കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് (വ്യാഴാഴ്ച) കിരണ്‍ കുമാര്‍ റെഢിയുമായി കൂടിക്കാഴ്ച നടത്തും.
ഗുണ്ടൂര്‍ കോണ്‍ഗ്രസ് എം.പി റയപതി സംബശിവ റാവൂ പാര്‍ട്ടി അംഗത്വവും ലോക്‌സഭാ അംഗത്വവും രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന നിയമമന്ത്രി എറസു പ്രതാപ് റെഢിയും തെലുങ്കാന വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പ്രതിഷേധമറിയിച്ചു.
തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് റായലസീമയിലും തീരആന്ധ്രയിലും നടന്ന ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. ആന്ധ്രാ വിഭജനത്തില്‍ പ്രതിഷേധിച്ച് രണ്ട് പേര്‍ ജീവനൊടുക്കുകയും ചെയ്തു.
SUMMARY: Hyderabad: Andhra Pradesh Chief Minister Kiran Kumar Reddy told angry Congressman from the coastal Andhra and Rayalaseema regions of his state at a meeting today that while the decision may be unpalatable to them, they will have to abide by the leadership's decision.
Keywords: National news, Hyderabad, Andhra Pradesh, Chief Minister, Kiran Kumar Reddy, Angry Congressman, Coastal Andhra, Rayalaseema regions, Decision,
ഗുണ്ടൂര്‍ കോണ്‍ഗ്രസ് എം.പി റയപതി സംബശിവ റാവൂ പാര്‍ട്ടി അംഗത്വവും ലോക്‌സഭാ അംഗത്വവും രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന നിയമമന്ത്രി എറസു പ്രതാപ് റെഢിയും തെലുങ്കാന വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പ്രതിഷേധമറിയിച്ചു.

SUMMARY: Hyderabad: Andhra Pradesh Chief Minister Kiran Kumar Reddy told angry Congressman from the coastal Andhra and Rayalaseema regions of his state at a meeting today that while the decision may be unpalatable to them, they will have to abide by the leadership's decision.
Keywords: National news, Hyderabad, Andhra Pradesh, Chief Minister, Kiran Kumar Reddy, Angry Congressman, Coastal Andhra, Rayalaseema regions, Decision,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.