സിന്ധുരക്ഷക്: കത്തിക്കരിഞ്ഞ 6 മൃതദേഹങ്ങള്‍ കണ്ടെടുത്തു; അന്വേഷണത്തില്‍ റഷ്യയും പങ്കാളിയാകും
Aug 18, 2013, 13:00 IST
മുംബൈ: സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തിലകപ്പെട്ട 6 നാവീകരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് വികൃതമായ നിലയിലാണ്. മുങ്ങിക്കപ്പല്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ഇന്ത്യന്‍ നാവീക സേനയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് റഷ്യന്‍ ഉപ പ്രധാനമന്ത്രി മിട്രി റോഗോസിന്‍ ഉറപ്പ് നല്‍കി.
സ്‌ഫോടനമുണ്ടാകാന്‍ കാരണമായ യാതൊന്നും അറ്റകുറ്റപണികള്‍ക്കിടയില്‍ കണ്ടെത്താന്‍ റഷ്യന്‍ ടെക്‌നീഷ്യന്മാര്‍ക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതില്‍ വന്ന വീഴ്ചയാകാം സ്‌ഫോടനത്തിന് കാരണമായതെന്നും അദ്ദേഹം അറിയിച്ചു. റഷ്യന്‍ ന്യൂസ് ഏജന്‍സിയായ റിയ നോനോസ്തിക്ക് നല്‍കിയ അഭിമുഖത്തിലാണ് മിട്രി റോഗോസിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പ്രതിരോധവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഉപപ്രധാനമന്ത്രി യുണൈറ്റഡ് ഷിപ് ബില്‍ഡിംഗ് കോര്‍പ്പറേഷന് ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കി. ഇന്ത്യന്‍ നാവിക സേന നടത്തുന്ന അന്വേഷണത്തില്‍ പങ്കാളിയാകാന്‍ കൂടുതല്‍ നൈപുണ്യം നേടിയ ടെക്‌നീഷ്യന്മാരെ ഇന്ത്യയിലേയ്ക്ക് അയക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. യുണൈറ്റഡ് ഷിപ് ബില്‍ഡിംഗ് കോര്‍പ്പറേഷനാണ് സിന്ധു രക്ഷകിന്റെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും നിര്‍വഹിച്ചിരുന്നത്.
SUMMARY: Mumbai: As the "severely disfigured" bodies of six sailors were recovered on Friday from INS Sindhurakshak, which sank here Wednesday with 18 men, Russian Deputy Prime Minister Dmitry Rogozin assured of full assistance to help Indian Navy in its investigation into the explosion on the submarine.
Keywords: National news, Mumbai, Huge explosion, Accompanied, Fire, Rocked, Indian Navy submarine, Docked, High security, Naval dockyard, Wednesday,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.