'ഇവിടെ മുസ്ലിങ്ങളുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് നിരോധിച്ചിരിക്കുന്നു'; വിവാദം പുകയുന്നു

 


ADVERTISEMENT

ഹൂസ്റ്റണ്‍: മുസ്ലിങ്ങളുടെ വാഹനങ്ങള്‍ക്ക് മാത്രം പാര്‍ക്കിംഗ് നിരോധിച്ച അമേരിക്കയിലെ ഷോപ്പിങ് സെന്റര്‍ നടപടി വിവാദമാകുന്നു. തെക്കേ അമേരിക്കയിലെ ടെക്‌സാസില്‍ വെസ്റ്റ്‌വ്യൂ ഷോപ്പിങ് സെന്ററിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് മുസ്ലിങ്ങള്‍ക്ക് വാഹന പാര്‍ക്കിംഗ് നിരോധിച്ചതായി എഴുതി ('No Muslim parking in the Westview Shopping Center,') നോട്ടീസ് പതിച്ചിത്. അനധികൃതമായി ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ നീക്കം ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്.

മുസ്ലിം പള്ളിയുടെ സമീപത്തായാണ് ഷോപ്പിങ് മാള്‍ സ്ഥിതി ചെയ്യുന്നത്. സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ വിശദീകരണവുമായി മാള്‍ അധികൃതര്‍ രംഗത്തെത്തി. പെരുന്നാള്‍ ദിനത്തില്‍ പള്ളിയില്‍ എത്തുന്നവര്‍ ഷോപ്പിങ് മാളിലെ പാര്‍ക്കിംഗ് സെന്ററിലെ സ്ഥലം ഉപയോഗിക്കുന്നുവെന്നും ഇത് ഒഴിവാക്കാനാണ് നോട്ടീസ് പതിച്ചതെന്നും മാള്‍ അധികൃതര്‍ വ്യക്തമാക്കി.

'ഇവിടെ മുസ്ലിങ്ങളുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് നിരോധിച്ചിരിക്കുന്നു'; വിവാദം പുകയുന്നുഇതിനിടയില്‍ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് സ്ഥലത്തുനിന്നും നോട്ടീസ് നീക്കം ചെയ്തിട്ടുണ്ട്. അതേസമയം പാര്‍ക്കിംഗ് സ്ഥലത്ത് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പെടുത്തുന്നെങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കാമായിരുന്നെന്നും മതത്തിന്റെ പേര് ഉപയോഗിച്ചത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നതുമാണെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
Keywords : America, Shopping Mall, Muslim, World, Police, Notice, Parking, Vehicles, Ban, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakgd1
kvarthakgd1

154168 Articles

Tags

Share this story

wellfitindia