ബാബറി മസ്ജിദ് പൊളിക്കുന്ന വിവരം രാഷ്ട്രപതിക്ക് അറിയാമായിരുന്നു: മുലായം സിംഗ്

 


ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് പൊളിക്കുന്നതിനെക്കുറിച്ച് അന്നത്തെ രാഷ്ട്രപതിയായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായി സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ഇക്കാര്യം താനും പാര്‍ട്ടി നേതാക്കളും നേരത്തെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും ഇത് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മുലായം പറഞ്ഞു. ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേയാണ് മുലായത്തിന്റെ വെളിപ്പെടുത്തല്‍. 1992 ഡിസംബര്‍ ആറിനാണ് ബാബ്‌റി മസ്ജിദ് പൊളിച്ചത്.

ബാബറി മസ്ജിദ് പൊളിക്കുന്ന വിവരം രാഷ്ട്രപതിക്ക് അറിയാമായിരുന്നു: മുലായം സിംഗ്ബിജെപിയും അനുബന്ധ സംഘടനകളും പള്ളി പൊളിക്കാന്‍ തീരുമാനിച്ചതിനു ശേഷം ഡിസംബര്‍ നാലിന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം നടന്നിരുന്നതായും ഇതിലാണ് രാഷ്ട്രപതിയെ കാണാനും അദ്ദേഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും തീരുമാനമുണ്ടായതെന്നും മുലായം പറഞ്ഞു. രാഷ്ട്രപതിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കി. കത്ത് വാങ്ങി വായിച്ച ശേഷം ഇക്കാര്യം ആരോടും പറയരുതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മുലായം പറഞ്ഞു. 97 വരെയായിരുന്നു ശങ്കര്‍ ദയാല്‍ ശര്‍മ രാഷ്ട്രപതിയായി ഇരുന്നത്.

SUMMARY: New Delhi: Samajwadi Party chief Mulayam Singh Yadav today claimed the then President Shankar Dayal Sharma knew about the plan for demolition of Babri mosque on December 6, 1992 and conveyed this to him when he along with his partymen had met him to seek his intervention in stopping the impending act.

Keywords: National news, New Delhi, Samajwadi Party, Chief, Mulayam Singh Yadav, Claimed, President, Shankar Dayal Sharma, Knew, Demolition, Babri mosque, December 6, 1992
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia