Follow KVARTHA on Google news Follow Us!
ad

തനിക്കെതിരെ നടക്കുന്നത് പോലീസ് രാജെന്ന് മഅദനി

കര്‍ണാടകയില്‍ തനിക്കെതിരെ നടക്കുന്നത് പോലീസ് രാജാണെന്ന് അബ്ദുല്‍ നാസര്‍ മഅ്ദനി Bangalore, Police, Abdul Nasar Madani, National, Karnataka, Goverment, Malayalam News, National News, Kerala News,
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ തനിക്കെതിരെ നടക്കുന്നത് പോലീസ് രാജാണെന്ന് അബ്ദുല്‍ നാസര്‍ മഅ്ദനി. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ ദുസഹമായ പോലീസ് രാജാണ് കര്‍ണാടകയില്‍ ഇപ്പോഴുള്ളതെന്നും തനിക്കെതിരെ പുതിയ കേസ് ചുമത്തിയത് അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും എഴുതി അയച്ച കുറിപ്പിലാണ് മഅ്ദനി ഇക്കാര്യം അറിയിച്ചത്. പോലീസുകാരെ അപമാനിച്ചെന്ന് കാട്ടി തനിക്കെതിരെ കേസെടുത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Bangalore, Police, Abdul Nasar Madani, National, Karnataka, Goverment, Malayalam News, National News, Kerala News, International News,
നേരത്തെ സര്‍ക്കാര്‍ നിലപാട് മാറ്റാനാവില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ മാറുന്നതനുസരിച്ച് നിലപാട് മാറ്റാനാവില്ലെന്നും മഅ്ദനിയുടേത് കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read: 
ലോട്ടറി സ്റ്റാള്‍ ജീവനക്കാരന്റെ മരണം: മൃതദേഹം പരിയാരത്തേക്ക്; സ്റ്റാള്‍ ഉടമ കസ്റ്റഡിയില്‍

Keywords: Bangalore, Police, Abdul Nasar Madani, National, Karnataka, Goverment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment