ഈജിപ്ത് രക്തക്കളം; ഫാതിഹ് മസ്ജിദ് ഒഴിപ്പിച്ചു; മരണം 800 കവിഞ്ഞു
Aug 18, 2013, 10:53 IST
കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി അനുകൂലികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സൈന്യം നടത്തിയ വെടിവെപ്പിലും മറ്റും മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു. രാജ്യത്തെങ്ങും മുര്‍സിയെ അനുകൂലിച്ച് നടത്തിയ പ്രതിഷേധ പ്രകടങ്ങള്‍ക്ക് നേരെ സൈന്യം നടത്തുന്ന ആക്രമണം തുടരുകയാണ്. ഇതിനിടയില്‍ പ്രക്ഷോഭകര്‍ അഭയം പ്രാപിച്ച ഫാതിഹ് മസ്ജിദ് ഒഴിപ്പിച്ചു. ഇവിടെ വെടിവെപ്പുണ്ടായതായുള്ള റിപോര്‍ട്ടുകളുണ്ടെങ്കിലും ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ചയാണ് സൈന്യം ഫാതിഹ് മസ്ജിദിനകത്തേക്ക് പ്രവേശിച്ചത്. ഇതിനകത്ത് അഭയം പ്രാപിച്ചിരുന്ന സ്ത്രീകളടങ്ങുന്ന പ്രക്ഷോഭകരെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈജിപ്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും രക്തരൂക്ഷിതമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്.
അതേസമയം പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിക്കണമെന്ന് ഈജിപ്ത് പ്രധാനമന്ത്രി ഹസാം അല്‍ബബ്ലാവി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാമൂഹികകാര്യ മന്ത്രാലയത്തിന് അല്‍ബബ്ലാവി നിര്‍ദേശം നല്‍കി. ഇതേസമയം പ്രക്ഷോഭകാരികള്‍ക്കെതിരെ സൈന്യം സ്വീകരിക്കുന്ന നടപടിക്കെതിരെ തുര്‍ക്കിയുള്‍പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്.
Keywords : Egypt, Protesters, Killed, World, Forces, Cairo, Mosque, Clear, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.