200 മുസ്ലീങ്ങള്‍ ബിജെപിയിലേയ്ക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: മുസ്ലീം സമുദായങ്ങള്‍ക്കിടയിലേയ്ക്കും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സൂചിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ബിജെപി അംഗത്വം സ്വീകരിച്ച് 200 മുസ്ലീങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. പീസ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി എം.ജെ ഖാനും അദ്ദേഹത്തിന്റെ അനുയായികളുമാണ് തിങ്കളാഴ്ച ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്.

മതം, ജാതി തുടങ്ങിയവയെ രാഷ്ട്രീയവല്‍ക്കരിക്കില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് പറഞ്ഞു. എം.ജെ ഖാനിന്റേയും അനുയായികളുടേയും ബിജെപി അംഗത്വത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത് തുടങ്ങിയിടങ്ങളില്‍ മുസ്ലീങ്ങള്‍ കൂടുതല്‍ സുരക്ഷിതരാണെന്നും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു.

200 മുസ്ലീങ്ങള്‍ ബിജെപിയിലേയ്ക്ക്വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 272 സീറ്റുകള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലീം സമുദായങ്ങളെ കേന്ദ്രീകരിച്ചും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന നിര്‍ദ്ദേശം നരേന്ദ്ര മോഡി മുന്‍പോട്ട് വച്ചത്. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ഗുജറാത്തിലെ 25 ശതമാനം മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്നും മോഡി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി നേതാക്കളായ ഷാനവാസ് ഹുസൈനും മുഖ്താര്‍ നഖ് വിയും മാത്രമേ ബിജെപിക്ക് വോട്ട് ചെയ്യൂവെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ പ്രമുഖ പാര്‍ട്ടികളില്‍ ഒന്നാണ് പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ. അംഗബലത്തില്‍ അഞ്ചാം സ്ഥാനമാണ് പീസ് പാര്‍ട്ടിക്കുള്ളത്. 2012ലെ തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകള്‍ പാര്‍ട്ടി നേടിയിരുന്നു. 2008 ഫെബ്രുവരിയിലാണ് പീസ് പാര്‍ട്ടി നിലവില്‍ വന്നത്. ഡോ മുഹമ്മദ് അയൂബാണ് സ്ഥാപക നേതാവ്. ന്യൂനപക്ഷ വിഭാഗങ്ങളായ ദളിത്, മുസ്ലീം മറ്റ് പിന്നോക്ക വിഭാഗക്കാര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് പീസ് പാര്‍ട്ടി രൂപീകരിച്ചത്. അധികാരം നേടാനുള്ള ഒരായുധമായാണ് പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പീസ് പാര്‍ട്ടി. ഉത്തര്‍ പ്രദേശില്‍ മാത്രം സ്വാധീനമുണ്ടായിരുന്ന പീസ് പാര്‍ട്ടി അടുത്ത കാലത്തായി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു.

SUMMARY: New Delhi: A day after Gujarat Chief Minister Narendra Modi asked the party to reach out to Muslims, BJP on Monday inducted in its fold a man belonging to the minority community and his supporters.

Keywords: National news, Patna, Irrepressible, Shatrughan Sinha, Set, RSS, Seemed, Enforced, Acceptance, Gujarat, Chief Minister, Narendra Modi, Rising stature, BJP.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia