നിരോധനത്തെ വകവെക്കില്ലെന്ന് വിഎച്ച്പി: അയോധ്യ സംഘര്‍ഷത്തിലേയ്ക്ക്
Aug 22, 2013, 09:42 IST
ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നടത്താനിരുന്ന യാത്രയ്ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും യാത്രയുമായി മുന്‍പോട്ട് പോകുമെന്ന് വിഎച്ച്പി വ്യക്തമാക്കി. വരുംദിവസങ്ങളില്‍ അയോധ്യ സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുമെന്നതിന്റെ സൂചനയായാണ് ഇതിനെ രാഷ്ട്രീയ നിരീഷകര്‍ വിലയിരുത്തുന്നത്.
300 കിമീ യാത്രയാണ് വിഎച്ച്പി തീരുമാനിച്ചിട്ടുള്ളത്. 84 കോസ് പരിക്രമ എന്നാണ് യാത്രയ്ക്ക് പേരിട്ടിട്ടുള്ളത്. വിഎച്ച്പിയുടെ തീരുമാനം ഭരണകക്ഷിയായ സമാജ് വാദി ജനതാപാര്‍ട്ടിയുമായുള്ള തുറന്ന രാഷ്ട്രീയ യുദ്ധത്തിലേയ്ക്ക് വഴിവെക്കുന്നതാണ്.
യാത്രയ്ക്ക് അനുമതി നല്‍കാനായിരുന്നു അഖിലേഷ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എച്ച്പി നേതാക്കളുമായി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തുകയും ചെയ്തു. എന്നാല്‍ സംസ്ഥാനമന്ത്രി ആസാദ് ഖാന്‍ കൂടിക്കാഴ്ചയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തിയതോടെ വിഎച്ച്പി യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയതായി അഖിലേഷ് അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് അറിയിപ്പുണ്ടായത്.
എന്നാല്‍ ബുധനാഴ്ച അഖിലേഷ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന ആരോപണമുയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 85 ക്ഷേമപദ്ധതികളില്‍ 20 എണ്ണവും ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ മാറ്റിവെക്കുകയായിരുന്നു.
അയോധ്യയിലെ മതാനുഷ്ഠാന പരിപാടികള്‍ നടക്കുന്ന കര്‍സേവക്പുരം പൊതുവേ ശാന്തമാണ്. എന്നാല്‍ സ്ഥിതിഗതികള്‍ നീറിപുകയുന്നതാണ് റിപോര്‍ട്ട്. ആഗസ്റ്റ് 25, ഞായറാഴ്ച യാത്രയാരംഭിക്കുമെന്ന് വിഎച്ച്പി നേതാവ് സതേന്ദ്ര ദാസ് അറിയിച്ചിട്ടുണ്ട്. ഇതിനായി നിരവധി സന്യാസികളും വിഎച്ച്പി പ്രവര്‍ത്തകരും എത്തിച്ചേരാന്‍ തുടങ്ങിയിട്ടുണ്ട്.
അയോധ്യയില്‍ നിന്നുമാരംഭിച്ച് അയോധ്യയില്‍ തന്നെ അവസാനിക്കുന്ന യാത്ര ആറ് ജില്ലകളിലൂടെ കടന്ന് പോകും. ബസ്തി, ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, ബരബാംഗി, ബഹ്‌റൈച്ച്, ഗോണ്ട തുടങ്ങിയവയാണ് ജില്ലകള്‍. സെപ്റ്റംബര്‍ 13നാണ് യാത്ര അവസാനിക്കുന്നത്.
SUMMARY: Lucknow: Ayodhya in Uttar Pradesh is a heavily fortified town as it gears up for its latest political challenge. In four days from now, the Vishwa Hindu Parishad or the VHP plans to set off on a 300-km yatra around Ayodhya to revive its demand for a Ram temple, despite the Akhilesh Yadav government in Uttar Pradesh having banned the yatra.
Keywords: National news, Lucknow, Ayodhya, Uttar Pradesh, Heavily fortified, Gears up, atest political challenge, Vishwa Hindu Parishad, VHP plans, 300-km yatra, Ayodhya
300 കിമീ യാത്രയാണ് വിഎച്ച്പി തീരുമാനിച്ചിട്ടുള്ളത്. 84 കോസ് പരിക്രമ എന്നാണ് യാത്രയ്ക്ക് പേരിട്ടിട്ടുള്ളത്. വിഎച്ച്പിയുടെ തീരുമാനം ഭരണകക്ഷിയായ സമാജ് വാദി ജനതാപാര്‍ട്ടിയുമായുള്ള തുറന്ന രാഷ്ട്രീയ യുദ്ധത്തിലേയ്ക്ക് വഴിവെക്കുന്നതാണ്.
യാത്രയ്ക്ക് അനുമതി നല്‍കാനായിരുന്നു അഖിലേഷ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എച്ച്പി നേതാക്കളുമായി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തുകയും ചെയ്തു. എന്നാല്‍ സംസ്ഥാനമന്ത്രി ആസാദ് ഖാന്‍ കൂടിക്കാഴ്ചയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തിയതോടെ വിഎച്ച്പി യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയതായി അഖിലേഷ് അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് അറിയിപ്പുണ്ടായത്.
എന്നാല്‍ ബുധനാഴ്ച അഖിലേഷ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന ആരോപണമുയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 85 ക്ഷേമപദ്ധതികളില്‍ 20 എണ്ണവും ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ മാറ്റിവെക്കുകയായിരുന്നു.

അയോധ്യയില്‍ നിന്നുമാരംഭിച്ച് അയോധ്യയില്‍ തന്നെ അവസാനിക്കുന്ന യാത്ര ആറ് ജില്ലകളിലൂടെ കടന്ന് പോകും. ബസ്തി, ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, ബരബാംഗി, ബഹ്‌റൈച്ച്, ഗോണ്ട തുടങ്ങിയവയാണ് ജില്ലകള്‍. സെപ്റ്റംബര്‍ 13നാണ് യാത്ര അവസാനിക്കുന്നത്.
SUMMARY: Lucknow: Ayodhya in Uttar Pradesh is a heavily fortified town as it gears up for its latest political challenge. In four days from now, the Vishwa Hindu Parishad or the VHP plans to set off on a 300-km yatra around Ayodhya to revive its demand for a Ram temple, despite the Akhilesh Yadav government in Uttar Pradesh having banned the yatra.
Keywords: National news, Lucknow, Ayodhya, Uttar Pradesh, Heavily fortified, Gears up, atest political challenge, Vishwa Hindu Parishad, VHP plans, 300-km yatra, Ayodhya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.