കുഞ്ഞുരാജകുമാരന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ കിരീടാവകാശിയെ ഒരു നോക്കുകാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്‍പില്‍ ഒടുവില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. ഭര്‍ത്താവ് വില്യം രാജകുമാരനൊപ്പം കുഞ്ഞുരാജാവിനേയും കൈയ്യിലേന്തി പുഞ്ചിരിയോടെ കേറ്റ് മിഡില്‍ടണ്‍ രാജകുമാരി മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തി. ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയില്‍ നിന്നും കൊട്ടാരത്തിലേയ്ക്ക് മടങ്ങുന്ന വേളയിലാണ് രാജകുടുംബം അപ്രതീക്ഷിതമായി മാധ്യമപ്രവര്‍ത്തകരുടെ സമീപമെത്തിയത്. അന്താരാഷ്ട്ര പ്രസിലെ അംഗങ്ങളെല്ലാം തന്നെ രാജകുമാരന്റെ മുഖം ഒപ്പിയെടുക്കാന്‍ ഊണും ഉറക്കവുമുപേക്ഷിച്ച് ആശുപത്രിക്ക് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു.

അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജകുമാരന്റെ പേര് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രാജകുമാരന്റെ പേരിനെചൊല്ലി കോടിക്കണക്കിന് ഡോളറിന്റെ വാതുവെപ്പാണ് നടക്കുന്നത്.

കുഞ്ഞിനെ ഭര്‍ത്താവിന് കൈമാറുന്നതിനിടയില്‍ താന്‍ വളരെ സന്തോഷവതിയാണെന്ന് രാജകുമാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭാഗ്യവശാല്‍ കുഞ്ഞുരാജകുമാരന് കേറ്റിന്റെ ഛായയാണെന്ന് വില്യം രാജകുമാരന്‍ പ്രതികരിച്ചു. ഇരുവരും വളരെ സന്തോഷത്തിലാണ് മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയത്.

ദമ്പതികള്‍ ആശുപത്രിയില്‍ നിന്നും കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേയ്ക്ക് പോകുമെന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.

കുഞ്ഞുരാജകുമാരന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍
SUMMARY: London: A beaming Prince William and his wife, Kate, emerged from a London hospital on Tuesday with their newborn baby boy, presenting the world with a first glimpse of the prince who is third in line to the British throne. (First pics)

Keywords: World news, London, Finally, Surprise, Speculation, Webcams, Showing live, Inactivity, Bystanders, Photographing, Straining, Arrival, Newest royal heir, Monday, Afternoon, Turned out, Relief, Joy.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia