കോപ്റ്റര്‍ കോഴക്കേസില്‍ ആന്റണിയെ വിസ്തരിക്കണമെന്ന് ഇറ്റലി; ഹാജരാകില്ലെന്ന് പ്രതിരോധ മന്ത്രാലയം

 


റോം: വി.വി.ഐ.പി ഹെലികോപ്റ്റര്‍ കോഴക്കേസില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ സാക്ഷിയായി വിസ്തരിക്കാന്‍ ഇറ്റാലിയന്‍ കോടതി തീരുമാനിച്ചു. ബ്രിട്ടീഷ് പ്രതിരോധമന്ത്രി ജസ്പൂണ്‍, വ്യവസായി രത്തന്‍ടാറ്റ എന്നിവരടങ്ങുന്ന 80 സാക്ഷികളിലാണ് ആന്റണിയെയും ഉള്‍പെടുത്താന്‍ കോടതി തീരുമാനിച്ചത്. അതേസമയം സാക്ഷിയായി എ.കെ. ആന്റണി ഹാജരാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബര്‍ 17 നാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ടെന്‍ഡര്‍ ക്ഷണിച്ച ഇറ്റലിയിലെ ഫിന്‍മെക്കാനിക്ക ആയുധക്കമ്പനിയില്‍ നിന്ന് വി.ഐ.പികള്‍ക്കു വേണ്ടി ഇന്ത്യ വാങ്ങിയ 'അഗസ്ത വെസ്റ്റ്‌ലന്‍ഡ്' ഹെലികോപ്റ്റര്‍ ഇടപാടിലാണ് കോഴ വാങ്ങിയത്. ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ നിബന്ധനകളില്‍ ഇളവു നല്‍കിയെന്നും 2004 മുതല്‍ 2007 വരെ വ്യോമസേനാ മേധാവിയായിരുന്ന എസ്.പി. ത്യാഗിയും മറ്റുള്ളവരും ഇതിന് 3,600 കോടി രൂപ കോഴ വാങ്ങിയെന്നും ഇറ്റലിയുടെ അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കോപ്റ്റര്‍ കോഴക്കേസില്‍ ആന്റണിയെ വിസ്തരിക്കണമെന്ന് ഇറ്റലി; ഹാജരാകില്ലെന്ന് പ്രതിരോധ മന്ത്രാലയം
Keywords : Helicopter, Case, Italy, Court, India, Union minister, A.K Antony, World, VVIP chopper scam, Summons, witness, India rejects, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia