സേലം: തമിഴ്‌നാട്ടില്‍ ബിജെപി ജനറല്‍ സെക്രട്ടറിയെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നു. ഓഡിറ്റര്‍ രമേശ് എന്നറിയപ്പെടുന്ന വി രമേശ് (52) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന്റെ വീടിന് സമീപത്തുവച്ചാണ് ആക്രമണം നടന്നത്. മൂര്‍ച്ചയേറിയ ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്‌ന്തെന്ന് പോലീസ് പറഞ്ഞു. രമേശ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കൊലപാതകികളെക്കുറിച്ചോ കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ചോ വ്യക്തതയില്ല. പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 9 മാസത്തിനിടയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാവാണ് രമേശ്. 2012 ഒക്ടോബറില്‍ ബിജെപിയുടെ സംസ്ഥാന മെഡിക്കല്‍ വിംഗ് സെക്രട്ടറി ഡോക്ടര്‍ വി അരവിന്ദും അക്രമികളുടെ വെട്ടേറ്റ് മരിച്ചിരുന്നു. വെല്ലൂരിലെ അദ്ദേഹത്തിന്റെ ക്ലിനിക്കിന് മുന്‍പില്‍ വച്ചാണ് ആക്രമണമുണ്ടായത്.
90കളില്‍ ആര്‍.എസ്.എസിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട രമേശ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേലത്ത് മേയര്‍ ആയി തിരഞ്ഞെടുക്കപ്പെടാന്‍ മല്‍സരിച്ചെങ്കിലും രമേശ് പരാജയപ്പെട്ടിരുന്നു.
SUMMARY: Salem, Tamil Nadu: Bharatiya Janata Party's Tamil Nadu unit general secretary V Ramesh was allegedly hacked to death by unidentified assailants near his house on Friday night, police said.
Keywords: National news, Obituary, Salem, Tamil Nadu, Bharatiya Janata Party, Tamil Nadu, General secretary, V Ramesh, Allegedly, Hacked to death, Unidentified, Assailants, House, Friday night,
കൊലപാതകികളെക്കുറിച്ചോ കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ചോ വ്യക്തതയില്ല. പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 9 മാസത്തിനിടയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാവാണ് രമേശ്. 2012 ഒക്ടോബറില്‍ ബിജെപിയുടെ സംസ്ഥാന മെഡിക്കല്‍ വിംഗ് സെക്രട്ടറി ഡോക്ടര്‍ വി അരവിന്ദും അക്രമികളുടെ വെട്ടേറ്റ് മരിച്ചിരുന്നു. വെല്ലൂരിലെ അദ്ദേഹത്തിന്റെ ക്ലിനിക്കിന് മുന്‍പില്‍ വച്ചാണ് ആക്രമണമുണ്ടായത്.
90കളില്‍ ആര്‍.എസ്.എസിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട രമേശ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേലത്ത് മേയര്‍ ആയി തിരഞ്ഞെടുക്കപ്പെടാന്‍ മല്‍സരിച്ചെങ്കിലും രമേശ് പരാജയപ്പെട്ടിരുന്നു.

Keywords: National news, Obituary, Salem, Tamil Nadu, Bharatiya Janata Party, Tamil Nadu, General secretary, V Ramesh, Allegedly, Hacked to death, Unidentified, Assailants, House, Friday night,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.