SWISS-TOWER 24/07/2023

ഒറീസയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 9 നവജാത ശിശുക്കള്‍ മരിച്ചു

 


ഭുവനേശ്വര്‍: കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ ഒറീസയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 9 നവജാത ശിശുക്കള്‍ മരിച്ചു. ബുര്‍ളയിലെ വി.എസ്.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നത്. നവജാതശിശുപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ശിശുക്കളാണ് മരിച്ചത്. മാസം തികയാത്തതിനാല്‍ ഇന്‍ ക്യുബേറ്ററില്‍ സൂക്ഷിച്ചിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്.

അതേസമയം ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന ആരോപണം ആശുപത്രി സൂപ്രണ്ട് ഡോ ലക്ഷ്മികാന്ത് ഡാഷ് നിഷേധിച്ചു. ഇന്‍ ക്യുബേറ്ററില്‍ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങള്‍ ഗുരുതരമായ നിലയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാസം തികയാത്തവരും ഭാരക്കുറവുള്ളവരും ശ്വാസതടസമുള്ളവരേയുമാണ് ഇന്‍ ക്യുബേറ്ററില്‍ സൂക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച ശിശുക്കളില്‍ ഒരു ശിശുവിന്റെ ശരീരഭാരം 650 ഗ്രാം മാത്രമായിരുന്നു. ഒരു നിശ്ചിത സമയപരിധിയില്‍ ഇത്രയേറെ മരണങ്ങളുണ്ടായത് തികച്ചും യാദൃശ്ചീകം മാത്രമാണെന്നും ലക്ഷ്മീകാന്ത് പ്രതികരിച്ചു. എന്നിരുന്നാലും ആശുപത്രിയിലെ ശിശുവിഭാഗത്തോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി ദാമോദര്‍ റൗത്തും ഇടപെട്ടിട്ടുണ്ട്.
ഒറീസയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 9 നവജാത ശിശുക്കള്‍ മരിച്ചു

SUMMARY: Sambalpur/Bhubaneswar: Nine newborn babies have died at the state-run VSS Medical College and Hospital in Burla in the last 36 hours, leading the Odisha government to order an investigation.

Keywords: National news, Obituary, Sambalpur, Bhubaneswar, Nine newborn babies, Died, State-run, VSS Medical College and Hospital, Burla, Last 36 hours, Leading, Odisha government, Order, Investigation.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia