SWISS-TOWER 24/07/2023

ഇസ്രത്ത് ജഹാന്‍ കേസ്: പിപി പാണ്ഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


അഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഗുജറാത്ത് പോലീസ് ഓഫീസര്‍ പിപി പാണ്ഡയെ നെഞ്ചുവേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ഡ ഇന്ന് (തിങ്കളാഴ്ച) കോടതി മുന്‍പാകെ ഹാജരാകണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ഡെ കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിച്ചിരുന്നു.

ഇസ്രത്ത് കേസില്‍ തന്നെ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചതിനെതുടര്‍ന്ന് നിരവധി അപ്പീലുകളാണ് പാണ്ഡെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. 2004ല്‍ ഇസ്രത്ത് ജഹാനടക്കം നാലുപേരെ ക്രൈംബ്രാഞ്ച് പോലീസ് വെടിവെച്ചുകൊല്ലുമ്പോള്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു പിപി പാണ്ഡെ.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പിപി പാണ്ഡയടക്കം ഏഴ് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഇസ്രത്ത് ജഹാന്‍ കേസ്: പിപി പാണ്ഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു SUMMARY: Ahmedabad: PP Pandey, the Gujarat police officer accused of murdering college student Ishrat Jahan, has been hospitalised in Ahmedabad after he complained of chest pain. Mr Pandey had been ordered by the Supreme Court today to show up in a city court after weeks of being underground. He showed up at work yesterday.

Keywords: National news, Ahmedabad, PP Pandey, Gujarat, Police officer, Accused, Murdering, College student, Ishrat Jahan, Hospitalised, Ahmedabad, Complained
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia