Follow KVARTHA on Google news Follow Us!
ad

കശ്മീര്‍ താഴ്വര അശാന്തം: കര്‍ഫ്യൂ തുടരുന്നു

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ കര്‍ഫ്യൂ രണ്ടാം ദിവസവും തുടരുകയാണ്.Curfew, Kashmir, separatist calls, protests, BSF firing, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ കര്‍ഫ്യൂ രണ്ടാം ദിവസവും തുടരുകയാണ്. രാംബാന്‍ ജില്ലയിലുണ്ടായ വെടിവെപ്പില്‍ നാലു യുവാക്കള്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് താഴ്വരയില്‍ പ്രതിഷേധം ശക്തമാവുകയാണ്. വെടിവെപ്പില്‍ 17 സുരക്ഷാ സൈനീകരുള്‍പ്പെടെ 24 പേര്‍ക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്ച അര്‍ദ്ധരാത്രിമുതലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കശ്മീരിലെ പ്രധാനപട്ടണങ്ങളിലെല്ലാം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീനഗര്‍, ബുദ്ഗാം, ഗന്ദേര്‍ബല്‍, ബന്ദിപോര ജില്ലകളിലും ഷോപിയന്‍, പുല്വമ, കുല്‍ഗം, അനന്ദനാഗ്, ബിജ്‌ബേഹര, സോപുര്‍ എന്നീ പട്ടണങ്ങളിലും കൂടുതല്‍ സുരക്ഷാ സൈനീകരെ വിന്യസിപ്പിച്ചിട്ടുണ്ട്. യുവാക്കളുടെ മരണത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകര്‍ ലാല്‍ ചൗക്കിലേയ്ക്ക് പ്രതിഷേധ റാലി നടത്തുമെന്ന് ആഹ്വാനം ചെയ്തതിനെതുടര്‍ന്നാണ് താഴ്വരയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജമ്മു കശ്മീര്‍ ദേശീയ പാതയില്‍ ഗതാഗതം മൂന്നാം ദിവസവും നിര്‍ത്തിവെച്ചിരിക്കുകയാണ്.

Curfew, Kashmir, separatist calls, protests, BSF firing, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.SUMMARY: Srinagar: Curfew remained in force for the second day today in all major towns of Kashmir while rest of the Valley was placed under restrictions to prevent protests against the firing incident in Ramban district that left four persons dead and dozens others injured.

Keywords: Curfew, Kashmir, separatist calls, protests, BSF firing, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment