SWISS-TOWER 24/07/2023

13 വയസിന് താഴെയുള്ളവരുടെ ഫെയ്‌സ് ബുക്ക് ഉപയോഗത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി

 


ന്യൂഡല്‍ഹി: 13 വയസില്‍ താഴെയുള്ള കുട്ടികള്‍ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി. ചെറുപ്രായക്കാര്‍ക്ക്‌ ഫെയ്‌സ് ബുക്ക് തുറക്കുന്നതിനും അക്കൗണ്ട് തുടങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തകനായ കെ.എന്‍. ഗോവിന്ദാചാര്യ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിധി. ആക്ടിങ് ചീഫ് ജസ്റ്റിസ് ബി.ഡി. അഹ്മദ്, വിഭു ബഖ്രു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

13 വയസിന് താഴെയുള്ളവരുടെ ഫെയ്‌സ് ബുക്ക് ഉപയോഗത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിമുതിര്‍ന്ന അഭിഭാഷകനായ പരാഗ് തൃപാഠിയാണ് ഫെയ്‌സ് ബുക്കിന് വേണ്ടി കോടതിയില്‍ ഹാജരായത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ 13 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സംവിധാനം ഉണ്ടാക്കണമെന്ന കോടതിയുടെ ആവശ്യം അംഗീകരിക്കാമെന്ന് തൃപാഠി ഉറപ്പുനല്‍കി.

ഇതേവിഷയത്തെ കുറിച്ച് നേരത്തെ കേന്ദ്രസര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Also read:
ബേ­വി­ഞ്ച­യിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെ­ടിവെയ്പ്പ്

Keywords : New Delhi, Facebook, High Court, National, 13-year-olds, Slams Centre, lack of law, Protect children online, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia