» » » » ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും കാസര്‍കോട് സംയുക്ത ഖാസിയുമായ ടി.കെ.എം ബാവ മുസ്ലിയാര്‍ അന്തരിച്ചു. 84 വയസായിരുന്നു.

വെളിമുക്ക് പടിക്കലിലെ വസതിയില്‍ വെച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് മാസമായി ചികിത്സയിലായിരുന്നു. 29 വര്‍ഷമായി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഖബറടക്കം തിങ്കളാഴ്ച രാവിലെ മലപ്പുറത്ത് നടക്കും.

Obituary, TKM Bava Musliyar, Kerala News, International News, National News, Gulf News, Health News, Educational News, Business News,സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റ്, ജംഇയ്യത്തുല്‍ ഖുതുബാഹ് കാസര്‍കോട് താലൂക്ക് പ്രസിഡന്റ്, സമസ്ത കേന്ദ്ര മുശാവറാ അംഗം, എം.ഐ.സി.ട്രഷറര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ബീരാന്‍കുട്ടി മുസ്ലിയാര്‍-ഫാത്വിമ ദമ്പതികളുടെ മകനാണ്. മാഹിന്‍കുട്ടി മുസ്ലിയാരുടെ മകള്‍ ഖദീജയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ബഷീര്‍ ഫൈസി, അബ്ദുല്‍ മജീദ്. അഞ്ച് സഹോദരങ്ങളുണ്ട്. ഇളയ സഹോദരന്‍ അബൂമുസ്ലിയാര്‍ രാമനാട്ടുകര ഖാസിയും മുദരിസുമാണ്.  
(Updated)


Also Read: 
ഖാസി ടി.കെ.എം ബാവ മുസ്‌ലിയാരുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി
ബാവ മുസ്ലിയാരുടെ മയ്യത്ത് കാണാനായി ആയിരങ്ങള്‍

'നഷ്ടമായത് ഉത്തര കേരളത്തിന്റെ പണ്ഡിത ശോഭ'


Keywords: Obituary, TKM Bava Musliyar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal