ഫോണ്‍ ചോര്‍ത്തല്‍, വധ ഭീഷണി: പരാതികളുമായി സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും
May 23, 2013, 20:35 IST
ADVERTISEMENT
കോട്ടയം: രണ്ട് വ്യത്യസ്ത പരാതികളുമായി സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും. തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിച്ചു. ഇന്റലിജന്‍സ് വിഭാഗം താനുള്‍പെടെയുളള മറ്റു സമുദായ സംഘടനാ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന ഗുരുതര ആരോപണമാണ് സുകുമാരന്‍ നായര്‍ ഉന്നയിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് ഫോണ്‍ ചോര്‍ത്തുന്നതെന്നും ഇക്കാര്യം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
വിഷയത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സമാധാനം പറയണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിന്നും വധഭീഷണിയുള്ളതായാണ് വെള്ളാപ്പള്ളി നടേശന്‍ പരാതി നല്‍കിയത്. കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords : Kottayam, Vellapally Natesan, Sukumaran Nair, Kerala, Oommen Chandy, Chief Minister, Thiruvanchoor Radhakrishnan, Phone Call, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
വിഷയത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സമാധാനം പറയണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിന്നും വധഭീഷണിയുള്ളതായാണ് വെള്ളാപ്പള്ളി നടേശന്‍ പരാതി നല്‍കിയത്. കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.