ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലാഹോര്‍: പാകിസ്താന് ജയിലില്‍ തടവില്‍ കഴിയവെ സഹതടവുകാരുടെ ക്രൂര മര്‍ദനത്തിനിരയായി കഴിഞ്ഞ ഒരാഴ്ചയായി ഗുരുതര നിലയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ പൗരന് സരബ്ജിത് സിംങ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ലഹോറിലെ ജിന്ന ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ചെ ഒരു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മരണ വിവരം പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും സ്ഥിരീകരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സരബ്ജിതിനെ ഒരു സെല്ലില്‍ നിന്ന് മറ്റൊരു സെല്ലിലേക്ക് മാറ്റുന്നതിനിടെ സഹതടവുകാരുടെ മര്ദ്ദനേത്. തുടര്‍ന്നിങ്ങോട്ട് ലഹോറിലെ ജിന്ന ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സരബ്ജിതിന്റെ ജീവന് രക്ഷിക്കാനാവില്ലെന്ന് ജിന്ന ആശുപത്രിയിലെ ഡോക്ടര്‍മര്‍ അറിയിച്ചിരുന്നു. ബോധനിലയും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനവും നിരീക്ഷിക്കുന്ന ഗ്ലാസ്ഗോ കോമ സ്കെയിലിന്റെ അളവ് അപകടകരമാം വിധം താഴ്ന്ന നിലയിലായിരുന്ന സരബ്ജിതിന്റെ തലക്കേറ്റ ക്ഷതംമൂലം തലചോര്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇതാണ് മരണകാരണമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.
നേരത്തെ സരബ്ജിതിന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരണം എന്നുമാവശ്യപ്പെട്ട് സഹോദരി നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് സരബ്ജിതിന്റെ മരണം. അതേസമയം സരബ്ജിതിന്റെ മൃതദേഹം വിട്ടുനല്‍കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
Keywords : Lahore, Hospital, Indian, Death, Obituary, World, Sarabjith Singh, Pakistan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സരബ്ജിതിനെ ഒരു സെല്ലില്‍ നിന്ന് മറ്റൊരു സെല്ലിലേക്ക് മാറ്റുന്നതിനിടെ സഹതടവുകാരുടെ മര്ദ്ദനേത്. തുടര്‍ന്നിങ്ങോട്ട് ലഹോറിലെ ജിന്ന ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സരബ്ജിതിന്റെ ജീവന് രക്ഷിക്കാനാവില്ലെന്ന് ജിന്ന ആശുപത്രിയിലെ ഡോക്ടര്‍മര്‍ അറിയിച്ചിരുന്നു. ബോധനിലയും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനവും നിരീക്ഷിക്കുന്ന ഗ്ലാസ്ഗോ കോമ സ്കെയിലിന്റെ അളവ് അപകടകരമാം വിധം താഴ്ന്ന നിലയിലായിരുന്ന സരബ്ജിതിന്റെ തലക്കേറ്റ ക്ഷതംമൂലം തലചോര്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇതാണ് മരണകാരണമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.
നേരത്തെ സരബ്ജിതിന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരണം എന്നുമാവശ്യപ്പെട്ട് സഹോദരി നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് സരബ്ജിതിന്റെ മരണം. അതേസമയം സരബ്ജിതിന്റെ മൃതദേഹം വിട്ടുനല്‍കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.