ഗുപ്ത കുടുംബ വിവാഹത്തിന് സൈനീക വ്യോമതാവളം ഉപയോഗിച്ചത് വിവാദത്തില്‍

 


ADVERTISEMENT

ജോഹന്നാസ്ബര്‍ഗ്: ഗുപ്ത കുടുംബത്തിലെ വിവാഹത്തിന് ദക്ഷിണാഫ്രിക്കന്‍ സൈനീക വ്യോമതാവളം ഉപയോഗിച്ചത് വിവാദമാകുന്നു. വിവാദം ചൂടുപിടിച്ചതോടെ സംഭവവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ദക്ഷിണാഫ്രിക്കന്‍ നയതന്ത്ര പ്രതിനിധിയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രസിഡന്റ് ജേക്കബ് സുമയുടെ അടുത്ത സുഹൃത്തും സമ്പന്നനുമായ ഗുപ്തയുടെ മകള്‍ വേഗ ഗുപ്തയുടെ വിവാഹത്തിന് ഇന്ത്യയില്‍ നിന്നെത്തിയ അതിഥികള്‍ക്കായാണ് വ്യോമതാവളം പ്രയോജനപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നുള്ള 200 അതിഥികളുമായെത്തിയ ചാര്‍ട്ടേഡ് വിമാനം വാട്ടാര്‍ക്ലൂഫ് വ്യോമതാവളത്തിലാണ് ഇറക്കിയത്. വ്യോമതാവളത്തില്‍ നിന്നും സണ്‍ സിറ്റിയിലെ ആഡംബര ഹോട്ടലിലേക്കുള്ള യാത്രയില്‍ ശക്തമായ സുരക്ഷ ഒരുക്കിയതും പോലീസ് അകമ്പടി സേവിച്ചതും വിവാദമായിട്ടുണ്ട്.

നാലുദിവത്തെ ആഘോഷങ്ങളാണ് 23കാരിയായ വേഗ ഗുപ്തയുടെ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നത്. ബോളീവുഡിലെ പ്രശസ്ത ഗായകരും താരങ്ങളും ഇന്ത്യയില്‍ നിന്നെത്തിയ അതിഥി സംഘത്തിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. സൈനീക ആവശ്യത്തിനുമാത്രം ഉപയോഗിച്ചിരുന്ന വ്യോമതാവളം സ്വകാര്യ വ്യക്തിക്ക് ഉപയോഗിക്കാന്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷവും സഖ്യകക്ഷികളും രംഗത്തെത്തിയതോടെ പ്രസിഡന്റ് നയതന്ത്ര പ്രതിനിധിയോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെത്തിയ ഗുപ്ത കുടുംബം ഭരണകക്ഷിയായ എ.എന്‍.സിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. സഹാറ കമ്പ്യൂട്ടേഴ്‌സ്, ന്യൂ എയ്ജ് ന്യൂസ്‌പേപ്പര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവരുടെ സ്വന്തമാണ്. ചാര്‍ട്ടര്‍ ചെയ്ത വിമാനം ഇറക്കാനായി അധികൃതരില്‍ നിന്നും സമ്മതം വാങ്ങിയിരുന്നുവെന്നാണ് വിവാദത്തോടുള്ള ഗുപ്ത കുടുംബത്തിന്റെ പ്രതികരണം.
ഗുപ്ത കുടുംബ വിവാഹത്തിന് സൈനീക വ്യോമതാവളം ഉപയോഗിച്ചത് വിവാദത്തില്‍
SUMMARY: Johannesburg: A senior South African diplomat has been suspended over use of a military airport by wealthy Indian supporters of President Jacob Zuma, the government said on Thursday, amid a deepening political scandal.

Keywords: World news, Johannesburg, Senior, South African, Diplomat, Suspended, Use, Military airport, Wealthy, Indian supporters, President, Jacob Zuma, Government, Thursday, Deepening, Political scandal.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia