ഒരു യുവ നടന്‍ നല്ല പെണ്ണിനെ അന്വേഷിക്കുന്നു

 


ADVERTISEMENT

തന്റെ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രശസ്ത നടന്‍. ഒറ്റയ്ക്ക് ജീവിച്ച് മടുത്തുവെന്നും ഇനിയുള്ള ജീവിതകാലം മുഴുവന്‍ ആരെങ്കിലും കൂടെയുണ്ടാവണമെന്നാണ് ആഗ്രഹമെന്നും തമിഴ്‌നടനും മലയാളിയുമായ ആര്യ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിനിമയില്‍ നിന്നുള്ളയാളെ ആയിരിക്കുമോ ജീവിത സഖിയാക്കുക എന്ന ചോദ്യത്തിന് എവിടുന്നായാലും അവള്‍ എന്നെ സ്‌നേഹിക്കുന്നവളായാല്‍ മതിയെന്നായിരുന്നു നടന്റെ പ്രതികരണം.

നേരത്തെ ആര്യയെ നയന്‍ താരയുമായി ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് കാര്യമായ ചര്‍ച്ചയ്‌ക്കൊന്നും വഴിവെച്ചില്ല. എന്നാല്‍ ഇക്കാര്യം ആര്യ നിഷേധിച്ചിട്ടില്ലതാനും. അതു കൊണ്ട് തന്നെ ആര്യ അന്വേഷിക്കുന്ന ജീവിത പങ്കാളി നയന്‍താര ആയേക്കുമെന്നതും തള്ളിക്കളയാനാവില്ല. പ്രത്യേകിച്ച് സിനിമയില്‍ നിന്നുള്ള ആളായാല്‍ നല്ലതെന്ന അഭിപ്രായവും.

ഒരു യുവ നടന്‍ നല്ല പെണ്ണിനെ അന്വേഷിക്കുന്നു
ഇതോടെ കഴിഞ്ഞ പോയ ആര്യ- നയന്‍താര ഗോസിപ്പുകള്‍ വരുംദിവസങ്ങളില്‍ വീണ്ടും മാധ്യമങ്ങളില്‍ ഇടംപിടിക്കുമെന്നാണ് സൂചന. നാന്‍ കടവുള്‍, ബോസ് യെങ്കിറ ഭാസ്‌കരന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്.


Keywords : Film, Actor, Tamil, Woman, Marriage, Entertainment, Arya, Life Partner, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Sports News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia