വീഡിയോ ക്യാമറയെചൊല്ലി തര്‍ക്കം: വിവാഹവേദിയില്‍ വച്ചുതന്നെ വിവാഹമോചനവും

 


ADVERTISEMENT

ഷാര്‍ജ: വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനിടയിലുണ്ടായ തര്‍ക്കം ഒടുവില്‍ വിവാഹമോചനത്തില്‍ കലാശിച്ചു. അതും വിവാഹവേദിയില്‍ വച്ചുതന്നെ. ഷാര്‍ജയിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. അറബ് വംശജനായ യുവാവാണ് വിവാഹം കഴിഞ്ഞ് മണിക്കൂറിനുള്ളില്‍ വധുവിനെ കൈയ്യൊഴിഞ്ഞത്.

വീഡിയോ ക്യാമറയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വിവാഹമോചനത്തില്‍ എത്തിയത്. വരന്റെ സഹോദരന്‍ വീഡിയോ ക്യാമറയുടെ എല്ലാ ചുമതലകളും വഹിക്കാമെന്നാണ് ഏറ്റിരുന്നത്. എന്നാല്‍ സഹോദരന് അസൗകര്യം മൂലം അതിനുകഴിയാതെ വരികയും ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ വീഡിയോ ക്യാമറ കൊണ്ടുവരികയും ചെയ്തു. ഇതിനെചൊല്ലി വധുവും വരനും തമ്മില്‍ പിണങ്ങുകയും ചെയ്തു.

വീഡിയോ ക്യാമറയെചൊല്ലി തര്‍ക്കം: വിവാഹവേദിയില്‍ വച്ചുതന്നെ വിവാഹമോചനവുംഎന്നാല്‍ വിവാഹ ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ വധുവും വധുവിന്റെ മാതാവും തന്റെ മാതാവിനോട് അപമര്യാദയായി പെരുമാറിയതാണ് വരനെ ചൊടിപ്പിച്ചത്. ഇതില്‍ പ്രകോപിതനായ യുവാവ് ഉടനെ താന്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

SUMMARY: An Arab bride was divorced moments after her marriage due to a family quarrel that broke out in the wedding hall in Sharjah.

Keywords: Gulf news, An Arab bride, Divorced, Moments, Marriage, Family, Quarrel, Broke out, Wedding hall, Sharjah.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia