» » » ജഗതി മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തി

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഒരു വര്‍ഷത്തിനു ശേഷമാണ് ജഗതി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മകന്‍ രാജ്കുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലാണ് ജഗതി മാധ്യമങ്ങളെ കണ്ടത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

ജഗതി പൂര്‍ണ ആരോഗ്യവാനാകാന്‍ രണ്ടു വര്‍ഷം എടുക്കുമെന്ന് മകന്‍ രാജ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വെല്ലൂരിലെ ചികിത്സകള്‍ തുടരുകയാണ്. ഇപ്പോള്‍ ഓര്‍മശക്തി വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ആളുകളെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. വികാരങ്ങളെല്ലാം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മകന്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 10ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് ജഗതിക്ക് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും വെല്ലൂര്‍ ക്രിസ്റ്റ്യന്‍ കോളജിലും ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ഒരു വര്‍ഷത്തെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം തിരുവനന്തപുരത്തെ വസതിയില്‍ മടങ്ങിയെത്തിയത്.

Entertainment news, Mollywood, Actor, Jagathy Sreekumar, Accident, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Keywords: Entertainment news, Mollywood, Actor, Jagathy Sreekumar, Accident, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date