11,123 കോടിയുടെ കാസര്‍കോട് പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിനായി 11,123 കോടി രൂപയുടെ പാക്കേജിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രതിവര്‍ഷം 200 കോടിയുടെ പ്രത്യേക ഫണ്ട് വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.എം. മാണി, കെ.സി.ജോസഫ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്ലാനിംഗ് ബോര്‍ഡിന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.

കാസര്‍കോടിന്റെ സമഗ്ര വികസനത്തിനായി മുന്‍. ചീഫ് സെക്രട്ടറി കൂടിയായ ഡോ. പി. പ്രഭാകരന്‍ തയാറാക്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണ ബോര്‍ഡ് യോഗം ചേര്‍ന്ന് പുതിയ പാക്കേജിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതിക്കാലാവധി കഴിയുന്ന നാലുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ വിഹിതമായി ജില്ലക്ക് 800 കോടി ലഭിക്കും. ഇതിന് പുറമെ സര്‍ക്കാര്‍ വകുപ്പുകളുടെ മറ്റ് പദ്ധതി വിഹിതവും ലഭിക്കും. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതത്തിന് പുറമെ കേന്ദ്ര-വിദേശ സഹായത്തോടെയും പൊതുസ്വകാര്യ പങ്കാളിത്തത്തോടെയും തുക കണ്ടെത്തുമെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പദ്ധതിയില്‍ 6,852 കോടിയും വ്യവസായമേഖലക്കാണ് നീക്കിവെച്ചിട്ടുള്ളത്. 700 കോടി ചെലവുവരുന്ന ചീമേനി വൈദ്യുതപദ്ധതിക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോടിനായി 11,123.07 കോടിയുടെ പ്രത്യേകപാക്കേജിനാണ് രൂപംനല്‍കിയിരിക്കുന്നത്. ഈ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ നാലുവര്‍ഷം നല്‍കുന്ന 800 കോടി ഉള്‍പെടെ വിവിധ വകുപ്പുകളുടെ വിഹിതമായി 2,524.56 കോടി, കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി 756.19 കോടി, വിദേശ സഹായമായി 543 കോടി, സ്വകാര്യമേഖലയും പൊതുമേഖലാസ്ഥാപനങ്ങളും ചേര്‍ന്ന് 7,264.16 കോടി എന്നിങ്ങനെയാണ് കണ്ടെത്തുക.
11,123 കോടിയുടെ കാസര്‍കോട് പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം

19 മേഖലകളിലായി 448 പദ്ധതികള്‍ നടപ്പാക്കാനാണ് യോഗം തീരുമാനിച്ചത്. പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് പരിശോധിക്കാന്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പ്രാദേശികതലത്തിലും ആസൂത്രണബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ അധ്യക്ഷനായി സംസ്ഥാനതലത്തിലും സമിതികള്‍ രൂപവത്കരിച്ചു.

ഊര്‍ജത്തിന് 827 കോടി, റോഡ്, പാലം എന്നിവയ്ക്ക് 787
കോടി, ജലവിതരണം 760 കോടി, കൃഷി 639 കോടി, മാലിന്യനിര്‍മാര്‍ജനവും ശുചിത്വവും 238 കോടി, ആരോഗ്യം 216 കോടി, മത്സ്യബന്ധനം 205 കോടി എന്നിങ്ങനെയാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. 


Keywords : Thiruvananthapuram, Kasaragod, Oommen Chandy, Kerala, Development, Project, Prabhakaran, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia