ഹൈദരാബാദില്‍ ഇരട്ട സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു; അമ്പതോളം പേര്‍ക്ക് പരിക്ക്
Feb 21, 2013, 23:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: ഹൈദരാബാദിലെ ദില്‍സുക്ക് നഗറിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഇരട്ട സ്‌ഫോടനം. സ്‌ഫോടനങ്ങളില്‍ 12 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ദില്‍സുക്ക് നഗര്‍ മാര്‍ക്കറ്റിലും വെങ്കിടാദ്രി തിയ്യറ്ററിന് സമീപവും അഞ്ച് മിനിട്ടിന്റെ വ്യത്യാസത്തിലായിരുന്നു സ്‌ഫോടനങ്ങള്‍.
സ്‌ഫോടനത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെ തിരക്കേറിയ ബസ് സ്റ്റാന്‍ഡിലെ ഫുട് ഓവര്‍ ബ്രിഡ്ജിനു സമീപവും വെങ്കിടാദ്രി, കൊണാര്‍ക്ക് സിനിമാ തീയേറ്ററുകള്‍ക്കു സമീപവുമായിരുന്നു സ്‌ഫോടനങ്ങളുണ്ടായത്. 7.1 നായിരുന്നു ആദ്യ സ്‌ഫോടനം. ടിഫിന്‍ ബോക്‌സിലും ബൈക്കിലും സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകമുണ്ടായതെന്നാണ് ദൃക്‌സാക്ഷി വിവരങ്ങള്‍.
അഞ്ചോളം തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപോര്‍ട്ടുകളുണ്ട്. എന്‍.എസ്.ജി, എന്‍.ഐ.എ സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി സംഭവ സ്ഥലം സന്ദര്‍ശിക്കുകയാണ്. സ്‌ഫോടനങ്ങളെ തുടര്‍ന്ന് ആന്ധ്രാപ്രദേശ്, മുംബൈ, കര്‍ണാടക എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെയായും ആരും ഏറ്റെടുത്തിട്ടില്ല.
ഹെല്‍പ്‌ലൈന്‍:- Dhanalaxmi Ambulance Services at Dilshuknagar - +91 9391351543, 9963857749, 9440379926.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.