കല്‍പനയുടെ വിവാഹ മോചനം: ആരോപണങ്ങള്‍ നിഷേധിച്ച് അനില്‍കുമാര്‍

 


ADVERTISEMENT

കല്‍പനയുടെ വിവാഹ മോചനം: ആരോപണങ്ങള്‍ നിഷേധിച്ച് അനില്‍കുമാര്‍
ബാംഗ്ലൂര്‍: സിനിമാ താരം കല്‍പനയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ഭര്‍ത്താവും സിനിമാ സംവിധായകനുമായ അനില്‍ കുമാര്‍ രംഗത്തെത്തി.

ബാംഗ്ലൂരിലെ ഒരു വ്യവസായി സ്ത്രീയുമായി ബന്ധമുണ്ടെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണ്. ചലച്ചിത്രരംഗത്തെ നിരവധി സ്ത്രീകളുമായി ബന്ധപ്പെടുത്തി അവിഹിത ബന്ധങ്ങള്‍ പറഞ്ഞുപരത്തി. എന്നാല്‍ അപ്പോഴെല്ലാം താന്‍ ക്ഷമിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയി. കഴിഞ്ഞ 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും സ്വസ്ഥത ലഭിച്ചിട്ടില്ല. എന്നാലിപ്പോള്‍ ബാംഗ്ലൂരില്‍ വ്യവസായിയായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നാണാരോപിക്കുന്നത്. ബാംഗ്ലൂരില്‍ എന്റെ സഹോദരിക്ക് ഒരു ഓഫീസുണ്ട്. സഹോദരിയെയും അവരുടെ ബിസിനസ് പാര്‍ട്ണറെയും ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ കഥകള്‍ മെനയുന്നത്. സ്വന്തം സഹോദരിയേയും അവരുടെ ഭര്‍ത്താവിനേയും അപമാനിക്കുന്ന ഭാര്യയുമൊത്ത് മുന്‍പോട്ട് പോകാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്- അനില്‍ കുമാര്‍ വ്യക്തമാക്കി.

കല്‍പന വിവാഹ മോചിതയായതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും അനില്‍കുമാര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. തന്റേയും അനില്‍കുമാറിന്റേയും ജീവിതത്തില്‍ സാധാരണ വിവാഹബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉള്ളുവെന്ന്‌ നേരത്തെ കല്‍പന ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ്‌ അനില്‍കുമാര്‍ വിശദീകരണവുമായി കെവാര്‍ത്ത ഡോട് കോമിന് ഇമെയില്‍ അയച്ചത്.

English Summery: Anil Kumar rejects all allegation on Kalpana's divorce



Related News:
അനുജത്തിക്ക് പിന്നാലെ നടി കല്‍പനയും വിവാഹമോചിതയായതായി സൂചന


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia