എ.കെ ആന്റണിയും അമൃതാനന്ദമയിയും; പുതിയ വിവാദം കൊടിയേറി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എ.കെ ആന്റണിയും അമൃതാനന്ദമയിയും; പുതിയ വിവാദം കൊടിയേറി
കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി മാതാഅമൃതാനന്ദമയിയുടെ ആരാധകനാണെന്ന് വെളിപ്പെടുത്തല്‍ സംബന്ധിച്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ വിവാദം. ഗൂഗിള്‍ പ്ലസില്‍ ശ്രീജിത്ത് കൊണ്ടോട്ടിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ആന്റണി നാസ്തികനായാണ് പൊതുരംഗത്ത് അറിയപ്പെടുന്നത്. മറ്റ് ചില കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ ഭക്തിമാര്‍ഗ്ഗപ്രകടനങ്ങളില്‍ ആന്റണി പങ്കാളിയാവാറില്ല. എന്നാല്‍ വിക്കിപിഡിയയില്‍ അദ്ദേഹത്തെ സംബന്ധിച്ച വിവരണങ്ങളില്‍ മതവിശ്വാസത്തെ സംബന്ധിച്ച് പറയുന്ന ഭാഗത്ത് നിരീശ്വരവാദിയാണെന്ന് പറയുന്നതിനൊപ്പം മാതാഅമൃതാനന്ദമയിയുടെ ആരാധകനാണെന്നുമുണ്ട്. ഇതാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. 1980കള്‍ക്ക് ശേഷം കേരളത്തിലെ കൊല്ലം ജില്ലയില്‍ പള്ളിക്കാട്ട് കേന്ദ്രമായി അവതരിച്ച ബ്രഹ്മചാരിണിയായ സ്വാമിനിയാണ് മാതാഅമൃതാനന്ദമയി. ലോകമെങ്ങും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മാതാഅമൃതാനന്ദമയിക്ക് അന്താരാഷ്ട്ര തലത്തില്‍ ഭരണത്തലങ്ങളില്‍ വന്‍ സ്വാധീനവുമുണ്ട്. ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ അമ്മയുടെ അനുഗ്രഹം തേടിയെതതുന്നവരാണ്. എന്നാല്‍ എ.കെ, ആന്റണിയാവട്ടെ ഇത്തരം ആത്മീയനേതാക്കളുടെ അനുയായിയായി അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ആളായിരുന്നുവെന്നാണ് ഇതുവരെ നിലനിന്ന ധാരണ. എന്നാല്‍ ഇതിന് കടകവിരുദ്ധമായ വിവരത്തെ തുടര്‍ന്നാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുതുസമൂഹം ആവേശം കാട്ടുന്നത്.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia