ഗൗരിയെ ചൊല്ലി ഷാരൂഖും ഋത്വിക്കും തമ്മില്‍ ഇടയുന്നു

 


ADVERTISEMENT

ഗൗരിയെ ചൊല്ലി ഷാരൂഖും ഋത്വിക്കും തമ്മില്‍ ഇടയുന്നു
സ്വന്തം ഭാര്യ സുന്ദരിയെന്നും സെക്സിയെന്നും പരപുരുഷന്മാര്‍ പറയുന്നത് ഭര്‍ത്താക്കന്മാര്‍ക്ക് ഇഷ്ടമല്ലേ? അല്ലെന്നാണ്‌ ബോളീവുഡ് പാപ്പരാസികള്‍ പറയുന്നത്. അതും നീണ്ടകാലം പ്രണയിച്ച് വിവാഹം കഴിച്ച പ്രിയതമയെക്കുറിച്ച്. കിംഗ് ഖാന്റെ ഭാര്യ ഗൗരിയെക്കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ സുഹൃത്തുക്കളായ ഷാരൂഖും ഋത്വിക് റോഷനും തമ്മില്‍ ഇടയുന്നുവെന്നാണ്‌ ബോളീവുഡ് സംസാരം. ഷാരൂഖിന്റെ ഭാര്യ ഗൗരിയാണ്‌ ലോകത്തില്‍ വച്ച് ഏറ്റവും സുന്ദരിയെന്നും കഴിവുള്ളവളെന്നുമുള്ള ഋത്വിക്കിന്റെ ട്വീറ്റ് ഷാരൂഖിനെ ചൊടിപ്പിച്ചുവെന്നാണ് റിപോര്‍ട്ട്. മാത്രമല്ല ഷാരൂഖിന്റെ പുകവലി നിറുത്താനായി നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു ബുക്ക് ഋത്വിക് സമ്മാനിച്ചതും ഷാരൂഖിനെ പ്രകോപിപ്പിച്ചുവെന്നാണ്‌ അറിയുന്നത്. അടുത്തിടെ ഫെറാഹ് ഖാന്റെ ഭര്‍ത്താവ് ശ്രീഷ് കുന്ദറിനെ ഒരു പാര്‍ട്ടിക്കുടയില്‍ ഷാരൂഖ് മര്‍ദ്ദിച്ചത്‌ വലിയ വാര്‍ത്തയായിരുന്നു.

English Summery

Shah Rukh Khan, who recently made headlines for slapping Shirish Kunder, is now said to be annoyed with Hrithik Roshan. King Khan is reportedly upset with Duggu over his remarks about Gauri Khan saying that that there was something afoot with her and that she was all set to give Bollywood actresses stiff competition.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia