Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

നബിദിനത്തില്‍ പ്രവാചകനെതിരെ ട്വീറ്റ് ചെയ്ത യുവാവിന്‌ വധഭീഷണി

Written By kvarthakochi on Saturday, February 11, 2012 | 12:30 PM

റിയാദ്: നബിദിനത്തില്‍ പ്രവാചകനെതിരെ ട്വീറ്റ് ചെയ്ത പത്രപ്രവര്‍ത്തകനായ യുവാവിന്‌ വധഭീഷണി. സൗദി അറേബ്യയിലെ ഹംസ കാശ്ഗരി (23) ആണ്‌ സൗദി ഭരണാധികാരികളുടേയും ജനങ്ങളുടേയും വിദ്വേഷത്തിന്‌ പാത്രമായിരിക്കുന്നത്. "നിങ്ങളിലുള്ള ഗുണങ്ങളെ ഞാന്‍ സ്നേഹിക്കുന്നു, നിങ്ങളിലുള്ള ഗുണങ്ങളെ ഞാന്‍ വെറുക്കുകയും ചെയ്യുന്നു. നിങ്ങളെക്കുറിച്ച് എനിക്ക് നിരവധി സംശയങ്ങളാണുള്ളത്. ഞാന്‍ ഒരിക്കലും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയില്ല" എന്നിങ്ങനെയാണ്‌ ഹംസ കാശ്ഗരി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ട്വീറ്റിനെതിരെ പ്രതികരിച്ച് 30,000ത്തിലേറെ പേരാണ്‌ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹംസ കാശ്ഗരിക്ക് ഇസ്ലാമീക നിയമമനുസരിച്ചുള്ള ശിക്ഷ നല്‍കണമെന്ന്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ്‌. പ്രവാചകനെ നിന്ദിക്കുന്നത് മതനിന്ദയായതിനാല്‍ ഹംസ കാശ്ഗരിക്ക് വധശിക്ഷ ലഭിക്കുമെന്നാണ്‌ റിപോര്‍ട്ട്. കാശ്ഗരിക്കെതിരായ ഫേസ്ബുക്ക് പേജില്‍ 10,000ത്തിലേറെ പേരാണ്‌ ഹംസ കാശ്ഗരിക്ക് വധശിക്ഷ നല്‍കാന്‍ ആവശ്യപ്പെടുന്നത്.

English Summery
A young Saudi journalist facing calls for his execution after tweeting remarks about Prophet Muhammed. 
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment