ADVERTISEMENT
മുംബൈ: ഷാരൂഖിന് പിന്നാലെ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും അടിവിവാദത്തില്‍. കഴിഞ്ഞ ദിവസം മുംബൈയിലെ താജ് ഹോട്ടലില്‍ നടന്ന വിരുന്നിനിടെയാണ് സെയ്ഫ് തൊട്ടടുത്ത ടേബിളിലിരുന്ന ജൂഹു സ്വദേശിയായ ഇഖ്ബാല്‍ ശര്‍മ്മയെ കൈകാര്യം ചെയ്തത്.
ഇഖ്ബാലും കുടുംബവും സെയ്ഫും കൂട്ടരും ഇരുന്നതിന് സമീപമുളള ടേബിളിലാണ് ഇരുന്നത്. ഇതിനിടെ സുഹൃത്തുക്കളും സെയ്ഫും ബഹളം വെച്ചതോടെ ബഹളം കുറയ്ക്കണെന്ന് ഇഖ്ബാല്‍ ആവശ്യപ്പെട്ടു. ഇത് വാക്കുതര്‍ക്കത്തിനും കയ്യേറ്റത്തിനും കാരണമാവുകയായിരുന്നു. ശബ്ദം കേള്‍ക്കാന്‍ ഇഷ്ടമല്ലെങ്കില്‍ വായനശാലയില്‍ പോകണം എന്നായിരുന്നു സെയ്ഫിന്റെ മറുപടി. തുടര്‍ന്ന് സെയ്ഫും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നാണ് ബുധനാഴ്ച ഇഖ്ബാല്‍ സെയ്ഫിനെതിരെ നല്കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. സെയ്ഫിന്റെയും കൂട്ടരുടെയും ഇടിയേറ്റ് തന്റെ മൂക്കിന്റെ പാലം തകര്‍ന്നുവെന്നും ഇഖ്ബാല്‍ പരാതിയില്‍ പറയുന്നു. ഇതാദ്യമായല്ല സെയ്ഫ് ഇത്തരം വിവാദങ്ങളികലപ്പെടുന്നത്. 2008ല്‍ ഒരു ഫോട്ടോ ജേര്ണലിസ്റ്റിനെ അക്രമിച്ചെന്ന ആരോപണവും നടനെതിരെ ഉയര്‍ന്നിരുന്നു. പിന്നീട് കേസ് ഒത്തുതീര്‍പ്പാവുകയായിരുന്നു.
കഴിഞ്ഞ മാസം സഞ്ജയ്ദത്ത് നല്കിയ വിരുന്നില്‍ വച്ച് കിംഗ് ഖാന് നിര്‍മ്മാതാവ് ഷിരിഷ് കുന്ദറിനെ തല്ലിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
Keywords: Saif ali khan, Bollywood, Entertainment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

