ADVERTISEMENT
Updated
പിറവം ഉപതെരഞ്ഞെടുപ്പ് 17 ലേക്ക് മാറ്റണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് 17 ലേക്ക് മാറ്റണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. യുഡിഎഫും എല്‍ഡിഎഫും വോട്ടെടുപ്പ് തീയതി 18 ല്‍ നിന്ന് 17 ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നതിനോട് ബിഎസ്പി മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. സ്കൂളുകളിലെ പോളിങ് ബൂത്തുകള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന് യോഗത്തില്‍ എല്‍ഡിഎഫ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തീയതി മാറ്റിയാല്‍ 17ലെ പരീക്ഷകള്‍ മാറ്റേണ്ടി വരും. ഇക്കാര്യം സര്‍ക്കാര്‍ തീരുമാനിക്കും. എന്നാല്‍ വോട്ടെടുപ്പ് തീയതി നീട്ടുന്നതിനോട് യോജിക്കുന്നില്ലെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഏത് ദിവസം നടത്തുന്നതിനോടും വിയോജിപ്പില്ലെന്ന് ബിജെപി അറിയിച്ചു. വോട്ടെടുപ്പ് ദിവസം ഞായറാഴ്ചയായതിനാല്‍ മാറ്റണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നല്കിയ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായമറിയാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് നിര്‍ദേശിച്ചത്.
Keywords: By-election, Piravam, Kochi, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

