മോഹന്‍ലാലിന്റെ മാതാവ് അത്യാസന്ന നിലയില്‍

 


ADVERTISEMENT


മോഹന്‍ലാലിന്റെ മാതാവ് അത്യാസന്ന നിലയില്‍
കൊച്ചി: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി(75) അത്യാസന്ന നിലയില്‍ ആശുപത്രിയിലായി. തലയോട്ടിയില്‍ രക്ത പ്രാവഹത്തെ തുടര്‍ന്നാണ് ശാന്തകുമാരിയെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണത്തിലേക്ക് മാറ്റിയ ശാന്തകുമാരി മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ശാന്തകുമാരിയുടെ നില അത്യാസന്നനിലയിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഗ്രാന്റ് മാസ്റ്റര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഷൂട്ടിങിന്റെ തിരക്കിലായിരുന്ന മോഹന്‍ലാലും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ഉടന്‍ ആശുപത്രിയിലെത്തിയിരുന്നു. സിനിമ ഷൂട്ടിങ് നിര്‍ത്തിവെച്ചിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും അമ്മയുമായി അടുത്ത ആത്മബന്ധം സൂക്ഷിക്കുന്നയാളാണ് മോഹന്‍ലാല്‍. എത്ര തിരക്കുണ്ടെങ്കിലും എല്ലാ മാസവും അമ്മയ്‌ക്കൊപ്പം കുറച്ചു ദിവസങ്ങള്‍ ചെലവിടാന്‍ ലാല്‍ ശ്രമിക്കാറുണ്ട്.

Keywords: Mohanlal, Mother, hospital, Kochi, Entertainment, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia