റിമാ കല്ലിങ്കലിനേയും ഫഹദ് ഫാസിലിനേയും ചുറ്റിപറ്റി പ്രണയഗോസിപ്പ്

 


ADVERTISEMENT

റിമാ കല്ലിങ്കലിനേയും ഫഹദ് ഫാസിലിനേയും ചുറ്റിപറ്റി പ്രണയഗോസിപ്പ്
യുവനടിയും നടനും അല്‍പം കൂടുതല്‍ സംസാരിച്ചാല്‍ നല്ലൊരു സൗഹൃദത്തിലായാല്‍ ഉടനെ ഇരുവരും തമ്മില്‍ പൊരിഞ്ഞ പ്രണയത്തിലാണെന്ന്‌ പറഞ്ഞുപരത്താന്‍ പാപ്പരാസികള്‍ക്ക് വളരെ താല്‍പര്യമാണ്‌. ഭാവനയും രാജീവ് പിള്ളയുടേയും പ്രണയഗോസിപ്പ് ആഘോഷിച്ച പാപ്പരാസികള്‍ക്ക് പുതുതായി ഇരയായിരിക്കുന്നത് റീമാ കല്ലിങ്കലും ഫഹദ് ഫാസിലുമാണ്‌. രഞ്ജിത് ഉള്‍പ്പെടെ പത്ത് പ്രമുഖ സംവിധായകര്‍ ചേര്‍ന്നൊരുക്കിയ കേരള കഫേയിലൂടെയാണ്‌ ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. ഇപ്പോള്‍ ആശിഖ് അബുവിന്റെ '22 ഫീമെയില്‍ കോട്ടയം' എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുന്നതിനിടയിലാണ്‌ പ്രണയഗോസിപ്പ് പരക്കുന്നത്. ഫഹദും താനുമായി സംസാരിക്കുമ്പോള്‍ പോലും മികച്ചൊരു കെമിസ്ട്രി വര്‍ക്ക് ഔട്ട് ചെയ്യുമെന്ന്‌ റീമ ഇടയ്ക്ക് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയതോടെ ഗോസിപ്പിന്‌ കാഠിന്യം ഏറി. ഏതൊരു ഗോസിപ്പും ശക്തമാകുമ്പോള്‍ ഗോസിപ്പിനിരയാകുന്നവര്‍ പ്രതികരിക്കാറാണ്‌ പതിവ്. അത്തരമൊരു പ്രതികരണത്തിനായി കാത്തിരിക്കുകയാണ്‌ പാപ്പരാസികള്‍.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia