ഒളിമ്പിക്‌സ് യോഗ്യതാ മല്‍സരം: ഫ്രാന്‍സിനെതിരെ ഇന്ത്യയ്ക്ക് ആറ് ഗോള്‍ ജയം
Feb 22, 2012, 12:40 IST
ADVERTISEMENT
ഒളിമ്പിക് യോഗ്യതയ്ക്കുള്ള ചാമ്പ്യന്‍സ് ലീഗ് ഹോക്കിയില്‍ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഇന്ത്യക്ക് വിജയം. രണ്ടിനെതിരേ ആറുഗോളുകള്‍ക്കാണ് ഇന്ത്യ ഫ്രാന്‍സിനെ തോല്‍പിച്ചത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സന്ദീപ് സിങ് ഇന്ത്യയ്ക്കായി ഹാട്രിക് തികച്ചു. വനിതാ ടീം പോളണ്ടിനെ തോല്‍പിച്ചു. ആക്രമണഹോക്കിയുടെ മനോഹര നിമിഷങ്ങളാണ് ഇന്ത്യന്‍ടീം ആരാധകര്‍ക്കായി കാഴ്ച വച്ചത്. മുന്‍മല്‍സരങ്ങളിലേതുപോലെ ഇത്തവണയും എതിരാളി നിലയുറപ്പിക്കും മുമ്പേ ആധിപത്യം നേടാന്‍ ഇന്ത്യക്കായി. അഞ്ചാം മിനിട്ടില്‍ശിവേന്ദ്ര സിങ്ങാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്.
നാലു മിനിട്ടിന് ശേഷം രണ്ടാം ഗോളും പിറന്നു. പെനാല്‍ട്ടി കോര്‍ണര്‍സ്‌പെഷലിസ്റ്റായ സന്ദീപ് സിങ്ങിന്റേതായിരുന്നു ഗോള്‍. പ്രത്യാക്രമണങ്ങളുമായി ഫ്രഞ്ച് ടീം നിലയുറപ്പിച്ച് തുടങ്ങിയപ്പോഴേക്കും മൂന്നാം ഗോളും വീണു. പെനാല്‍ട്ടിയില്‍നിന്ന് സന്ദീപ് സിങ്ങിന്റെ വക. പക്ഷേ ആദ്യപകുതിയുടെ അവസാന നിമിഷം ഫ്രാന്‍സ് തിരിച്ചടിച്ചു. പെനാല്‍ട്ടി കോര്‍ണറില്‍നിന്ന് ലൂക്കാസ് സെവസ്റ്ററിന്റെ ഗോള്‍. സ്‌കോര്‍3-1.
ഇന്ത്യയുടെ മറുപടി ഗോള്‍കണ്ടുകൊണ്ടാണ് രണ്ടാം പകുതി തുടങ്ങിയത്. പെനാല്‍ട്ടി കോര്‍ണറില്‍സന്ദീപ് സിങ്ങിന്റെ പിഴക്കാത്ത ഷോട്ട്. തൊട്ടുപിന്നാലെ ശിവേന്ദ്ര സിങ്ങും എസ്.വി.സുനിലും ചേര്‍ന്നുള്ള തകര്‍പ്പന്‍മുന്നേറ്റം ഇന്ത്യയുടെ ലീഡുയര്‍ത്തി. രണ്ടാം പകുതിയുടെ ഇരുപത്തിരണ്ടാം മിനിട്ടില്‍ഫാബിയന്‍മാഗ്നറിലൂടെ ഒരിക്കല്‍കൂടി ഫ്രഞ്ച് ടീം ഇന്ത്യന്‍വലയില്‍പന്തെത്തിച്ചു. കളി തീരാന്‍എട്ടു മിനിട്ട് ശേഷിക്കെ തുഷാര്‍ഖണ്ഡേക്കറിന്റെ കിടിലന്‍ഷോട്ട് ഇന്ത്യയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ മൂന്നു വിജയങ്ങളോടെ ഇന്ത്യയാണ് ഇപ്പോള്‍പൂള്‍എയില്‍മുന്നിട്ട് നില്‍ക്കുന്നത്.
Keywords: Olympics, Hockey, Sports
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

