ബാങ്ക് ഗ്യാരണ്ടി നല്കിയാല് ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി
Feb 22, 2012, 16:25 IST
ADVERTISEMENT
ഒരു കോടി രൂപയായിരുന്നു ഡോറ ജലസ്റ്റിന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് വളരെ ഉയര്‍ന്ന തുകയാണെന്നും കപ്പലിലെ ക്യാപ്റ്റന്‍ അപകടത്തില്‍ മരിച്ചാല്‍ പോലും 40 ലക്ഷം രൂപയാണ് നല്‍കുകയെന്നും കപ്പല്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കം കോടതിക്ക് പുറത്ത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഒരുക്കമാണെന്നും കമ്പനിയുടെ അഭിഭാഷകന് അറിയിച്ചു.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തുവച്ചായിരുന്നു സംഭവമെന്നും അതുകൊണ്ടു തന്നെ കേസ് പരിഗണിക്കാനുള്ള നിയമപരമായ അധികാരമില്ലെന്നും കമ്പനിയുടെ അഭിഭാഷകന് വാദിച്ചു. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിവച്ചത്. ഇക്കാര്യം ഇറ്റാലിയന്‍ മാരിടൈം അഥോറിറ്റിയെ അറിയിച്ചിരുന്നതായും അഭിഭാഷകന് പറഞ്ഞു.
Keywords: Firing, Fishermen, High Court of Kerala, Kochi, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

