Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

നാലംഗകുടുംബത്തിന്റെ മരണത്തിനുപിന്നില്‍ വീട്ടമ്മയുടെ വഴിവിട്ട ബന്ധങ്ങള്‍

Written By kvarthakochi on Sunday, February 19, 2012 | 8:27 PM

കോഴിക്കോട്: നാലംഗ കുടുംബത്തിന്റെ മരണത്തിനുപിന്നില്‍ വീട്ടമ്മയുടെ വഴിവിട്ട ബന്ധങ്ങളെന്ന്‌ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയെ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് വഴിതെറ്റിച്ചത് ഭര്‍ത്താവ് അറിഞ്ഞതാണ് കൂട്ടക്കൊലപാതകതത്തിലേക്ക് നയിച്ചത്. മൂന്നു ദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. റിയാദില്‍ ജോലിക്കാരനായ ഷാജിലാല്‍ അവധിക്കു നാട്ടില്‍ വന്നിരുന്നു. ആരേയും അറിയിക്കാതെയായിരുന്നു വരവ്. ഭാര്യയെ ചിലര്‍ വഴിതെറ്റിച്ചെന്ന വിവരമാണ് ഷാജിലാലിനെ പെട്ടെന്നു നാട്ടില്‍ എത്തിക്കാന്‍ പ്രേരിപ്പിച്ചത്. ഭാര്യയുടെ ഫോണിലെ വിശദാംശങ്ങള്‍ പരിശോധിച്ചതോടെ മാനസികമായി തകര്‍ന്നു. ഇതോടെ, ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ഷാജിലാല്‍ ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. മൂവരുടേയും ശരീരത്തിനുള്ളില്‍ വിഷാംശം ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷംകൊടുത്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യ നിഗമനം.

വീട്ടമ്മയെ വഴിതെറ്റിച്ച നാട്ടുകാരായ നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സൌഭാഷ്, വിനീഷ്, സുശോഭ്, ലിഗേഷ് എന്നിവരാണ് അറസ്റ്റിലായത്. ഷാജിലാലിന്റെ ആത്മഹത്യാ കുറിപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാര്യയുടെ മൊബൈല്‍ ഫോണിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. ഇങ്ങനെ, നടത്തിയ അന്വേഷണത്തിലാണ് നാലു യുവാക്കള്‍ അറസ്റ്റിലായത്. കൂടുതല്‍ പേര്‍ക്ക് ഇതില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment