ക്യാപിറ്റല്‍ പണിഷ്മെന്റ് കാണിച്ച് ഭയപ്പെടുത്തേണ്ട: വി.എസ്

 


ADVERTISEMENT

ക്യാപിറ്റല്‍ പണിഷ്മെന്റ് കാണിച്ച് ഭയപ്പെടുത്തേണ്ട: വി.എസ്
തിരുവനന്തപുരം: ക്യാപിറ്റല്‍ പണിഷ്മെന്റ് കാണിച്ച് തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന്‌ വി.എസ്. ക്യാപിറ്റല്‍ പണിഷ്മെന്റ് നേരിട്ടവരാണ്‌ കമ്മ്യൂണിസ്റ്റുകള്‍ എന്നും അതുകൊണ്ട് ഭീഷണികളൊന്നും തന്റെ അടുത്ത് വിലപ്പോവില്ലെന്നും വി.എസ് പറഞ്ഞു. കള്ളപ്രചാരണം കൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ താറടിച്ചുകാണിക്കാനുള്ള ശ്രമം വിജയിക്കില്ല. കമ്മ്യൂണിസ്റ്റുകാരെ അപഹസിക്കുന്നവര്‍ മലര്‍ന്നു കിടന്ന് തുപ്പുകയാണ്. ആ തുപ്പല്‍ അവരുടെ നെഞ്ചത്തു തന്നെ വീഴും. പരസ്പരം വെല്ലുവിളിക്കാതെ ഇടതു കക്ഷികള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും വി.എസ്.പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു വി.എസ്.

English Summery
Thiruvananthapuram: Didn't afraid capital punishment, says VS. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia