Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

സിപിഐ സംസ്ഥാന സെക്രട്ടറിയായി സി.കെ. ചന്ദ്രപ്പന്‍ തുടരും

Written By kvarthakochi on Saturday, February 11, 2012 | 1:25 PM

കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടറിയായി സി.കെ. ചന്ദ്രപ്പന്‍ തുടരും. പുതിയ അസിസ്റ്റന്റ് സെക്രട്ടറിമാരില്‍ ബിനോയ് വിശ്വത്തിനും, കാനം രാജേന്ദ്രന്‍, സത്യന്‍ മൊകേരി, പ്രകാശ്ബാബു, കെ.ആര്‍. ചന്ദ്രമോഹനന്‍ എന്നിവര്‍ക്കും സാധ്യത. ഉന്നത ഘടകങ്ങളില്‍ നേതൃത്വം വഹിക്കുന്ന രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരെ ഒഴിവാക്കാന്‍ സാധ്യത. സംസ്ഥാന കമ്മിറ്റിയില്‍ യുവജന പ്രതിനിധികളെ അധികമായി ഉള്‍പ്പെടുത്തും.

ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പദത്തില്‍ നിന്നു രണ്ടു പേരെ ഒഴിവാക്കുന്നത്. സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെക്രട്ടിമാരുടെ എണ്ണം വര്‍ധിക്കുമെന്നും അറിയുന്നു. കൊല്ലം സമ്മേളനം അവസാനിക്കുമ്പോള്‍ സിപിഐയില്‍ ഔദ്യോഗിക പക്ഷം സമ്മര്‍ദങ്ങളെ അതിജീവിച്ച് ശക്തി പ്രാപിക്കുമെന്നാണ് സൂചന.
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment