ത്രിരാഷ്ട്ര ക്രിക്കറ്റ്: ഓസ്ട്രേലിയക്ക് ആവേശോജ്ജ്വല വിജയം

 


ADVERTISEMENT

ത്രിരാഷ്ട്ര ക്രിക്കറ്റ്: ഓസ്ട്രേലിയക്ക് ആവേശോജ്ജ്വല വിജയം
പെര്‍ത്ത്: തിരാഷ്ട്ര ക്രിക്കറ്റ് സീരീസില്‍ ഓസ്ട്രേലിയക്ക് ആവേശോജ്ജ്വല വിജയം. എതിര്‍ടീമായ ശ്രീലങ്ക 226 റണ്‍സിന്‌ പുറത്തായി. ഒന്‍പതിന് 180 എന്ന നിലയില്‍ ഒത്തുചേര്‍ന്ന മാത്യൂസും പ്രസാദും ലങ്കയ്ക്ക് വിജയ പ്രതീക്ഷ നല്‍കി. അവസാന ഓവറില്‍ ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍സായിരുന്നു. ആദ്യപന്തില്‍ ഫോറും രണ്ടാം പന്തില്‍ സിക്സറും നേടി മാത്യൂസ് ലങ്കയെ വിജയിപ്പിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അഞ്ചാം പന്തില്‍ 64 റണ്‍സെടുത്ത മാത്യൂസ് പുറത്തായതോടെ ഓസ്ട്രേലിയ 5 റണ്‍സിന്റെ ജയം ആഘോഷിച്ചു.

ലങ്കന്‍ നിരയില്‍ 37 റണ്‍സെടുത്ത് ചാണ്ഡിമലും 40 റണ്‍സെടുത്ത് ദില്‍ഷനും 22 റണ്‍സെടുത്ത് സംഗക്കാരയും പുറത്തായി. ജയവര്‍ധനെ 13 റണ്‍സെടുത്തപ്പോള്‍ തരംഗ 5 റണ്‍സാണ് നേടിയത്. ഓസ്ട്രേലിയ 49.1 ഓവറില്‍ 231ന് പുറത്തായി. 57 റണ്‍സെടുത്ത ക്ളാര്‍ക്കും 34 റണ്‍സെടുത്ത വാര്‍ണറും 33 റണ്‍സെടുത്ത ക്രിസ്റ്റ്യനുമാണ് ഓസ്ട്രേലിയയെ 231ല്‍ എത്തിച്ചത്. പോണ്ടിങ്ങും വേഡും ഓരോ റണ്‍ നേടി പുറത്തായി. വാര്‍ണര്‍ 29 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു. മൈക്ക് ഹസി 23 റണ്‍സും ഡേവിഡ് ഹസി 27 റണ്‍സുമാണെടുത്തത്. മക്കെ 25 റണ്‍സും ഹാരിസ് മൂന്നു റണ്‍സുമെടുത്തു. കുലശേഖര, മലിംഗ, മാത്യൂസ്, പ്രസാദ്, സേന നായകെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

English Summery

Perth: In chase of 232, Sri Lanka looked down and out at one stage but Angelo Mathew’s late burst of 64 with the tail stretched the match to the final over only for Australia to take a five run victory over the islanders.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia