മതപുരോഹിതന്മാര്‍ക്കെതിരെ 4000ത്തിലെറെ ബാലപീഡനകേസുകള്‍

 


ADVERTISEMENT

മതപുരോഹിതന്മാര്‍ക്കെതിരെ 4000ത്തിലെറെ ബാലപീഡനകേസുകള്‍
വത്തിക്കാന്‍: മതപുരോഹിതന്മാര്‍ക്കെതിരെ 4000ത്തിലേറെ ബാലപീഡനക്കേസുകളില്‍ അന്വേഷണം നടക്കുന്നതായി മുതിര്‍ന്ന വത്തിക്കാന്‍ കര്‍ദിനള്‍ വെളിപ്പെടുത്തി. റോമന്‍ കാത്തലിക് വിഭാഗത്തിലെ പുരോഷിതന്മാര്‍ക്കെതിരെ വിവിധ രാജ്യങ്ങളിലായാണ്‌ നാലായിരത്തോളം കേസുകള്‍ ചാര്‍ജ്ജ് ചെയ്തത്. പുരോഹിതര്‍ക്കായി സംഘടിപ്പിച്ച സമ്മേളനത്തിലാണ്‌ അമേരിക്കന്‍ കര്‍ദ്ദിനള്‍ ജോസഫ് വില്യം ലെവാദ ഈ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുത്തിയത്. പുരോഹിതന്മാര്‍ക്കിടയിലെ ബാലപീഡനങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണെന്നും അതിനാലാണ്‌ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‌ ലോകരുടെ മുന്‍പില്‍ പുരോഹിതന്മാര്‍ ചെയ്ത തെറ്റിന്‌ മാപ്പപേക്ഷിക്കേണ്ടി വന്നതെന്നും ജോസഫ് വില്യം ലെവാദ പറഞ്ഞു. 'റോമിലെ പോണ്ടിഫികല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച 'ടുവേര്‍ഡ്സ് ഹീലിംഗ് ആന്റ് റെന്യൂവല്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലെവാദ. സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള നൂറോളം ബിഷപ്പുമാര്‍ പങ്കെടുത്തു.

English Summery
A senior Vatican cardinal has revealed how more than 4,000 cases of sex abuse by priests on children have been investigated 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia