യുഎഇയില്‍ ഐഡി കാര്‍ഡിനിന്‌ ഓണ്‍ ലൈന്‍ വഴി അപേക്ഷിക്കാം

 


ADVERTISEMENT

യുഎഇയില്‍ ഐഡി കാര്‍ഡിനിന്‌ ഓണ്‍ ലൈന്‍ വഴി അപേക്ഷിക്കാം
ദുബായ്: യുഎഇയില്‍ തിരിച്ചറിയല്‍ കാര്‍ഡിന്‌ ഇനി ഓണ്‍ ലൈന്‍ വഴി അപേക്ഷിക്കാം. സ്വദേശികള്‍ക്കായിരിക്കും ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം പ്രയോജനപ്പെറ്റുത്തുക. 2 മാസത്തിന്‌ ശേഷം വിദേശികള്‍ക്കും ഈ സംവിധാം ഉപയോഗപ്പെടുത്താം. അപേക്ഷകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി ഫീസ്‌ അടയ്ക്കാനും സൗകര്യമുണ്ടാകും. അപേക്ഷ നല്‍കുന്ന സമയത്ത് പുതിയ അക്കൗണ്ട് തുറക്കാനും അപേക്ഷകന്‌ സാധിക്കും. പാസ് വേഡും രഹസ്യ നമ്പറും നല്‍കി ആവശ്യമുള്ള അപേക്ഷകള്‍ പൂരിപ്പിക്കാനും ഫീസടയ്ക്കാനും ഇതിലൂടെ സാധിക്കുമെന്ന്‍ ഇ.ഐ.ഡി.എ തലവന്‍ ഡോ. അലി അല്‍ഖൂരി അറിയിച്ചു. അതേസമയം തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കുന്നത് വൈകിപ്പിക്കുന്നവര്‍ക്ക് നിശ്ചയിച്ച പിഴ പിന്‍വലിക്കാനോ സമയപരിധ കൂടുതല്‍ നല്‍കാനോ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ഡോ.അലി അറിയിച്ചു.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia