Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ഡല്‍ഹി വിമാനത്താവളത്തിലുണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നഷ്ടം

Written By kvarthakgd1 on Thursday, January 05, 2012 | 11:15 AM


ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ കോടികളുടെ നാശനഷ്ടമുണ്ടായതായി പ്രാഥമീക വിലയിരുത്തല്‍. സിലേബി കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റിലാണ് ആദ്യം തീപിടുത്തമുണ്ടായത്. രാത്രി 12.45 ഓടെയാണ് തീപിടുത്തമുണ്ടായത്. ജീവനക്കാര്‍ വിമാനത്താവളത്തിലെ ഉപകരണങ്ങള്‍ വച്ച് ആദ്യം തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അഗ്നിശമനയുടെയും പോലീസിന്റെയും പുറം യൂണിറ്റുകള്‍ വിവരമറിഞ്ഞത് 1.15 ഓടെയാണ്. 33 ഫയര്‍ എന്‍ജിനുകള്‍ നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. പുലര്‍ച്ചെ 6.30 ഓടെയാണ് തീ പൂര്‍ണമായി അണയ്ക്കാനായത്. സിലേബിയുടെ ഓഫീസ് കൂടാതെ 10 വിമാനകമ്പനികളുടെ ഓഫീസുകളും ഈ ഫ്ളോറില്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ഓഫീസുകളിലും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

English Summery
New Delhi: A major fire broke out in the cargo section of Indira Gandhi International Airport here early Thursday morning causing damage to property worth crores but no one was injured.






Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment