ദുബായ്: തിരിച്ചറിയല്‍ കാര്‍ഡ് വിശദാംശങ്ങള്‍ മാറിയത് അധികൃതരെ അറിയിക്കാത്തവര്‍ക്ക് പിഴ ചുമത്തുമെന്ന് എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി. കാര്‍ഡിന് അപേക്ഷിക്കാന്‍ കാലതാമസം വരുത്തുന്നവര്‍ക്ക് മാത്രമല്ല പിഴ ചുമത്തുകയെന്ന് ഇഐഡിഎ വ്യക്തമാക്കി. കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ നല്‍കിയ വ്യക്തി വിവരങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ അതത് സമയത്ത് അധികൃതരെ അറിയിച്ച് പുതിയ കാര്‍ഡ് കൈപ്പറ്റണം. 30 ദിവസം കഴിഞ്ഞിട്ടും പുതിയ വിവരങ്ങള്‍ നല്‍കാത്തവര്‍ക്ക് കാര്‍ഡിന് അപേക്ഷിക്കാന്‍ കാലതാമസം വരുത്തിയവര്‍ക്ക് സമാനമായ തുക പിഴ അടയ്ക്കേണ്ടിവരും. 20 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെയാണ് പിഴയിനത്തില്‍ ഈടാക്കുക.
സ്വദേശി, വിദേശി വ്യത്യാസമില്ലാതെയാണ് പിഴ നിശ്ചയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ലാന്റ്‌ലൈന്‍, മൊബൈല്‍ നമ്പര്‍ തൊഴില്‍സ്ഥല വിലാസം, പോസ്റ്റ് ബോക്സ് നമ്പര്‍ എന്നിവ മാറിയാലും പാസ്പോര്‍ട്ട് പുതുക്കുന്ന സാഹചര്യത്തിലും വ്യക്തിഗത വിവരങ്ങള്‍ നല്‍കി പുതിയ കാര്‍ഡ് കൈപ്പറ്റണം. ഏറ്റവും അടുത്തുള്ള ഇഐഡിഎ കാര്യാലയത്തില്‍ നേരിട്ടോ 600 530003 നമ്പറിലോ വിവരങ്ങള്‍ നല്‍കാം. രജിസ്ട്രേഷന്‍ കാലാവധി, കുട്ടികളുടെ കാര്‍ഡ്, വിശദാംശങ്ങളിലെ മാറ്റം എന്നിവയ്ക്ക് പുറമെ പുതുക്കല്‍ പ്രക്രിയകളും സമയോചിതം പൂര്‍ത്തിയാക്കണം. പതിനൊന്ന് മാസത്തിനുള്ളില്‍ 18 ലക്ഷം തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 2011 മുതല്‍ 26.9 ലക്ഷം കാര്‍ഡുകളാണ് അപേക്ഷകര്‍ക്കെത്തിച്ചത്.

0 comments:
Post a Comment