ADVERTISEMENT
മലപ്പുറം: മലപ്പുറം എടവണ്ണയ്ക്കടുത്ത് കോടിതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന യുവാവിന്റെ കൈ അക്രമികള്‍ വെട്ടിമാറ്റി. 2008 ല്‍ വണ്ടൂരില്‍ ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളിലൊരാളായ പുളിക്കത്തൊടി ഫയാസിന്റെ കൈയാണ് അക്രമിസംഘം വെട്ടിമാറ്റിയത്. ഒപ്പമുണ്ടായിരുന്ന ഷാജിക്കും വെട്ടേറ്റു. വെള്ളിയാഴ്ച രാവിലെ വിചാരണയ്ക്കായി മഞ്ചേരി കോടതിയില്‍ കൊണ്ടുപോകുംവഴി കാരക്കുന്നിനടുത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇരുവരെയും പെരിന്തല്മണണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Youth, Attack, Malappuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

