Rescued | ഗുഡ്‌സ് ട്രെയിനിന് അടിയില്‍പെട്ടിട്ടും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്ത്രീ; ഞെട്ടിപ്പിക്കുന്ന വീഡിയോ
ഹൈദരാബാദ്: (KVARTHA) തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ നവന്ദഗിയിൽ സംഭവിച്ച ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) വൈറലാണ്. ഒരു സ്ത്രീ ഗുഡ്‌സ് ട്രെയിനിന് (Goods Train) അടിയിൽപ്പെട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നിമിഷങ്ങൾ പകർത്തിയ വീഡിയോയാണിത്.
30 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, പാളത്തിലൂടെ പാഞ്ഞുനീങ്ങുന്ന ട്രെയിനിന്റെ അടിയിൽ കിടക്കുന്ന സ്ത്രീയെ കാണാം. ഇടയ്ക്ക് തല ഉയർത്താൻ ശ്രമിച്ചെങ്കിലും, വീഡിയോ ചിത്രീകരിക്കുന്നയാൾ തല താഴ്ത്തി വയ്ക്കാൻ നിർദ്ദേശിക്കുന്നത് വ്യക്തമാണ്. ട്രെയിൻ കടന്നുപോയ ഉടൻ തന്നെ സ്ത്രീ ട്രാക്കിൽ നിന്ന് എഴുന്നേറ്റ് മാറി.
ഇത്രയും വലിയ അപകടത്തിൽ നിന്ന് എങ്ങനെയാണ് ഈ സ്ത്രീ രക്ഷപ്പെട്ടതെന്ന ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ട്രെയിനിന് അടിയിൽ വിലങ്ങനെ വീണതാണ് അവർക്ക് അപകടം ഒഴിവാക്കാൻ സാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
#trainaccident, #womanrescued, #miracleescape, #Vikarabad, #Telangana, #viralvideo
మహిళ పట్టాలు దాటుతుండగా వచ్చిన రైలు.. రైలు కింద పడుకొని తప్పించుకున్న మహిళ
— Telugu Scribe (@TeluguScribe) August 26, 2024
వికారాబాద్ - బషీరాబాద్ మండలంలో నవంద్దీ రైల్వే స్టేషన్లో టాకీ తండాకు చెందిన మహిళ రైలు పట్టాలు దాటుతుండగా ఒక్కసారిగా రైలు వచ్చింది.
అయితే ఇదీ గమనించిన మహిళ వెంటనే పట్టాల పైనే పడుకుంది. పట్టాల మీదుగా రైలు… pic.twitter.com/gglVMJ6hbc