Panic | സംഗീതനിശയ്ക്കിടെ വേദിയില്‍ നിന്ന് ഇറങ്ങിയോടി നിക്ക് ജൊനാസ്; കാരണം ഇത്, വീഡിയോ

 
Nick Jonas runs off stage
Nick Jonas runs off stage

Photo Credit: Screenshot from a X Video by Jonas Brasil

● വേദിയില്‍ തുടര്‍ന്ന് കെവിനും ജോയ്‌യും.
● സുരക്ഷാ ഉദ്യേഗസ്ഥന് അപായസൂചന നല്‍കി.
● ലേസര്‍ അടിച്ച കാണിയെ പുറത്താക്കി.
● കുറച്ചുസമയം പരിപാടിക്ക് തടസ്സം നേരിട്ടു. 

പ്രാഗ്: (KVARTHA) ജൊനാസ് ഡെയ്‌ലി ന്യൂസ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എത്തിയ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സംഗീത നിശയ്ക്കിടെ അമേരിക്കന്‍ ഗായകനും നടനും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ (Priyanka Chopra) ഭര്‍ത്താവുമായ നിക്ക് ജൊനാസ് (Nick Jonas) വേദിയില്‍ നിന്ന് ഇറങ്ങിയോടുന്നതാണ് കാര്യമായി പ്രചരിക്കുന്ന വീഡിയോയിലുള്ളത്. 

സഹോദരങ്ങളായ കെവിനും ജോയ്ക്കുമൊപ്പം നടത്തുന്ന വേള്‍ഡ് ടൂറിന്റെ ഭാഗമായി ചെക്ക് റിപബ്ലിക് തലസ്ഥാനമായ പ്രാഗില്‍ നടത്തിയ പരിപാടിക്കിടെയാണ് സംഭവം. എന്നാല്‍ നിക്ക് ജൊനാസ് ഇത്തരത്തില്‍ വെപ്രാളത്തോടെ ഓടുന്നതിന് പിന്നിലെ കരാണം ഇതാണ്. സംഗീത നിശയ്ക്കിടെ നെറ്റിയിലേക്ക് ചുവന്ന ലേസര്‍ രശ്മികള്‍ പതിച്ചതിനെത്തുടര്‍ന്നാണ് താരം വേദി വിട്ട് ഓടിയത്.

നെറ്റിയില്‍ ലേസര്‍ രശ്മികള്‍ പതിച്ചതിനെത്തുടര്‍ന്ന് വേദിയിലെ കാണികള്‍ക്കിടയിലേക്ക് നോക്കുന്ന ജൊനാസിനെയും പൊടുന്നതെ അദ്ദേഹം ഇറങ്ങി ഓടുന്നതും വീഡിയോയില്‍ കാണാം. അടുത്ത് നില്‍ക്കുകയായിരുന്ന സുരക്ഷാ ഉദ്യേഗസ്ഥനോട് ആംഗ്യഭാഷയില്‍ വിനിമയം ചെയ്ത് അപായസൂചന നല്‍കിയാണ് നിക്ക് ഓടിയത്. സുരക്ഷാ ഉദ്യോഗസ്ഥനും അദ്ദേഹത്തിനൊപ്പം പോകുന്നുണ്ട്. 

അതേസമയം നിക്ക് പൊടുന്നനെ വേദി വിട്ട് പോകുമ്പോള്‍ സഹോദരന്മാരായ കെവിനും ജോയ്‌യും അവിടെത്തന്നെ തുടരുന്നുണ്ട്. ഈ സംഭവം കാരണം കുറച്ചു സമയത്തേക്ക് പരിപാടി നിര്‍ത്തിവെക്കേണ്ടിവന്നുവെന്ന് ആരാധകര്‍ പറയുന്നു. പിന്നീട് നിക്ക് ജൊനാസിന്റെ മുഖത്തേക്ക് ലേസര്‍ അടിച്ച കാണിയെ പുറത്താക്കിയതിന് ശേഷമാണ് പരിപാടി പുനരാരംഭിച്ചത്. 

വേദിയില്‍ നിന്ന് പൊടുന്നനെ ഇറങ്ങിയോടുന്ന നിക്ക് ജൊനാസിന്റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്.

#NickJonas #JonasBrothers #Concert #LaserPointer #Prague #Safety #Security #Viral #CelebrityNews


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia