Plane Crash | 'ജീവന്‍ കിട്ടിയതില്‍ സന്തോഷം'; ടൊറോന്റോയില്‍ നടന്ന വിമാനാപകടത്തില്‍നിന്ന് രക്ഷപ്പെട്ട യാത്രക്കാരി, വീഡിയോ


● വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയതിന്റെ വീഡിയോ.
● കാനഡയിലെ ടൊറോന്റോ വിമാനത്താവളത്തിലാണ് വിമാനാപകടം.
● മഞ്ഞുമൂടിയ റണ്‍വേയില്‍ വിമാനം തലകീഴായി മറിയുകയായിരുന്നു.
● കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.
● നാല് കാബിന്‍ ക്രൂ അടക്കം 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ടൊറന്റോ: (KVARTHA) കാനഡയിലെ ടൊറോന്റോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ യാത്രാവിമാനം തലകീഴായി മറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പീറ്റ് കുക്കോവ് എന്ന യാത്രക്കാരി തന്റെ മൊബൈലില്‍ പകര്‍ത്തിയ അപകടത്തിന്റെ ദൃശ്യങ്ങളാണ് എക്‌സിലും ഇന്‍സ്റ്റഗ്രാമിലുമടക്കം വൈറലാകുന്നത്.
ജീവന്‍ തിരിച്ച് കിട്ടിയതിന്റെ സന്തോഷവും ഭയവും നിറഞ്ഞ സമ്മിശ്രഭാവമാണ് യാത്രക്കാരി പങ്കിട്ടിരിക്കുന്നത്. 'ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു' എന്നാണ് യാത്രക്കാരി പോസ്റ്റ് ചെയ്ത വീഡിയോക്ക് തലക്കെട്ടും നല്‍കിയിരിക്കുന്നത്. തകര്‍ന്ന വിമാനത്തിന്റെ ഉള്ളില്‍നിന്ന് നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയതിന്റെ വീഡിയോ ആണിത്. ഫയര്‍ എഞ്ചിന് പുറത്തേക്ക് വെള്ളം ശക്തമായി ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 'എന്റെ വിമാനം തകര്‍ന്നു, ഞാന്‍ തലകീഴായി മറിഞ്ഞു,' എന്നാണ് വീഡിയോക്ക് തലക്കെട്ടായി നല്‍കിയിരിക്കുന്നത്. സ്തബ്ധരായ യാത്രക്കാര്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ വിമാനത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വെപ്രാളപ്പെടുന്നത് വീഡിയോയില്‍ കാണാം.
ഡെല്‍റ്റ എയര്‍ലൈന്‍സ് 4819 വിമാനമാണ് ലാന്‍ഡ് ചെയ്യുന്നതിനിടെ തലകീഴായി മറിഞ്ഞത്. യുഎസിലെ മിനിയപ്പലിസില്‍നിന്ന് ടൊറന്റോയിലെത്തിയതായിരുന്നു വിമാനം. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം.
🚨BREAKING: STUNNED TORONTO PLANE CRASH SURVIVOR SHARES VIDEO OF MOMENT DELTA JET FLIPPED‼️
— SANTINO (@MichaelSCollura) February 17, 2025
DELTA AIRLINE WAS THE ONLY US AIRLINE TO RESIST COMPLYING WITH DONALD TRUMP‘S EXECUTIVE ORDER TO END DEI POLICIES
A Delta passenger plane carrying 76 people crashed at Toronto's Pearson… pic.twitter.com/0jNOXcawyi
മഞ്ഞുമൂടിയ റണ്‍വേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്. കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്റ്ററും ആംബുലന്‍സുകളും ഉപോയഗിച്ച് പരുക്കേറ്റവരെ എത്രയും വേഗം സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ദൃശ്യങ്ങളെക്കുറിച്ചും അപകടത്തെക്കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Harrowing videos captured by passengers inside the Delta Air Lines flight 4819 that flipped upon landing in Toronto have surfaced online. The videos show the wreckage and the passengers' reactions. The passengers express their relief at surviving the crash.
#TorontoPlaneCrash, #DeltaAirlines, #PlaneCrashVideos, #AviationAccident, #MiraculousEscape, #Canada