Viral Video | അപൂർവ ദൃശ്യം: കിടപ്പുമുറിയിൽ ശംഖുവരയൻ പാമ്പുകളുടെ 'ഉഗ്രപോര്'; വീഡിയോ പുറത്തുവിട്ട് ഐഎഫ്എഫ് ഉദ്യോഗസ്ഥർ


● പാമ്പുകൾ വിഷമുള്ളവയാണ്.
● ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി
● പാമ്പുകളെ പിന്നീട് സുരക്ഷിത സ്ഥലത്ത് വിട്ടയച്ചു
ന്യൂഡൽഹി: (KVARTHA) പാമ്പുകളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന എത്ര എത്ര വാർത്തകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു വീടിന്റെ കിടപ്പുമുറിയിൽ കയറി തമ്മിൽ ഏറ്റുമുട്ടുന്ന പാമ്പുകളുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. കിടപ്പുമുറിയിൽ പാമ്പിനെ കണ്ടതും ഞെട്ടിയിരിക്കുകയാണ് കുടുംബം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാനാണ് എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്.
തങ്ങളുടെ വീട്ടിൽ പാമ്പുകളെ കണ്ടതിനെത്തുടർന്ന് കുടുംബം ഫോറെസ്റ്റ് വകുപ്പിലേക്ക് അടിയന്തര സഹായത്തിനു വിളിക്കുകയായിരുന്നു എന്ന് പർവീൺ തന്റെ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. വീഡിയോയിൽ കടുത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ട പാമ്പുകളെ ഒടുവിൽ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിട്ടതായി അധികൃതർ അറിയിച്ചു.
So one of our beat staff got SOS call in middle of night yesterday from a village. Imagine these highly venomous ‘Walls Krait’ doing duel in somebody bedroom. They were rescued & released safely later. pic.twitter.com/nnzOHjATte
— Parveen Kaswan, IFS (@ParveenKaswan) October 22, 2024
ഞങ്ങളുടെ ബീറ്റ് സ്റ്റാഫിൽ ഒരാൾക്ക് ഇന്നലെ അർദ്ധരാത്രി ഒരു ഗ്രാമത്തിൽ നിന്ന് എസ്ഒഎസ് കോൾ ലഭിച്ചു. ആരുടെയെങ്കിലും കിടപ്പുമുറിയിൽ ഈ ശംഖുവരയൻ പാമ്പുകൾ പരസ്പരം പോരാടുന്നത് ഒന്ന് ആലോചിച്ച് നോക്കു. അവരെ രക്ഷപ്പെടുത്തുകയും പിന്നീട് സുരക്ഷിതമായി വിട്ടയയ്ക്കുകയും ചെയ്തു', കസ്വാൻ തൻ്റെ പോസ്റ്റിനോപ്പം കുറിച്ചു.
ശംഖുവരയൻ പാമ്പ് ഒരു വിഷമുള്ള പാമ്പാണ്. ഇവയ്ക്ക് കറുപ്പും വെളുപ്പും അടയാളങ്ങളുണ്ട്, അതുകൊണ്ടാണ് ഇവയെ ശംഖുവരയൻ എന്ന് വിളിക്കുന്നത്. ഈ പാമ്പുകൾ തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്നു. ഇവ വളരെ വിഷമുള്ളവയാണെങ്കിലും, സാധാരണയായി മനുഷ്യരെ ആക്രമിക്കാറില്ല. ഇവയെ പ്രകോപിപ്പിച്ചാൽ മാത്രമേ അവ കടിക്കാറുള്ളൂ.
അതേസമയം, പാമ്പുകളെ സുരക്ഷിതമായി രക്ഷിച്ചതിന് പർവീൺ കസ്വാനും സംഘത്തിനും വന്യജീവി പ്രേമികൾ പോസ്റ്റിൻ്റെ കമൻ്റ് വിഭാഗത്തിൽ നന്ദി രേഖപ്പെടുത്തി. പലരും പറയുന്നത് പോരാട്ടമല്ല, പാമ്പുകൾ ഇണചേരുന്നതാകാനാണ് സാധ്യതയെന്നാണ്. എന്നാൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഇത് സ്ഥിരീകരിച്ചിട്ടില്ല.
#snakeattack #wildlifecapture #indiaviral #venomoussnake #forest #nature