SWISS-TOWER 24/07/2023

ഐശ്വര്യദേവിയായ ലക്ഷ്മിയുടെ പ്രതീകമാണ് മകള്‍; പുതിയ കാറില്‍ 2 വയസുകാരിയുടെ 'പാദമുദ്ര' പതിപ്പിച്ച പിതാവിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി, ഈ പ്രവര്‍ത്തി തന്റെ ഹൃദയത്തെ തൊട്ടുവെന്നും നാഗേഷിനെയും മകളെയും നേരില്‍ കാണാന്‍ എത്തുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

 


ADVERTISEMENT


മുംബൈ: (www.kvartha.com 10.01.2020) ഐശ്വര്യദേവിയായ ലക്ഷ്മിയുടെ പ്രതീകമാണ് മകള്‍ എന്ന സങ്കല്‍പ്പത്തില്‍ രണ്ടു പെണ്‍കുട്ടികളുടെ പിതാവ് ചെയ്ത പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. പുതിയ കാറില്‍ ഐശ്വര്യത്തിന്റെ പ്രതീകമായി പിതാവ് രണ്ടു വയസുകാരിയുടെ 'പാദമുദ്ര' പതിപ്പിച്ചു. പുണെയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായ കോലാപുര്‍ സ്വദേശി നാഗേഷ് പാട്ടീല്‍ ആണ് തന്റെ മകളുടെ കാല്‍പാദം കുങ്കുമത്തില്‍ മുക്കി പുതിയ കാറിന്റെ ബോണറ്റില്‍ പതിപ്പിപ്പിച്ചത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ നിമിഷങ്ങള്‍ക്കകം തന്നെ തരംഗമായി.

ഐശ്വര്യദേവിയായ ലക്ഷ്മിയുടെ പ്രതീകമാണ് മകള്‍; പുതിയ കാറില്‍ 2 വയസുകാരിയുടെ 'പാദമുദ്ര' പതിപ്പിച്ച പിതാവിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി, ഈ പ്രവര്‍ത്തി തന്റെ ഹൃദയത്തെ തൊട്ടുവെന്നും നാഗേഷിനെയും മകളെയും നേരില്‍ കാണാന്‍ എത്തുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ഹൃദയ സ്പര്‍ശിയായ വീഡിയോയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. പലയിടങ്ങളിലും പെണ്‍ഭ്രൂണഹത്യയും സ്ത്രീ വിവേചനവും തുടരുന്ന സംസ്ഥാനത്ത് ഏവരുടെയും ഹൃദയത്തെ തൊടുന്നതു തന്നെയാണ് ഈ കാഴ്ച. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന്‍ നാഗേഷിനെ അഭിനന്ദിക്കുകയും ഈ പ്രവൃത്തി തന്റെ ഹൃദയത്തെ തൊട്ടുവെന്നും അറിയിച്ചു. നാഗേഷിനെയും മകളെയും നേരില്‍ കാണാന്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mumbai, News, National, Father, Daughter, Social Network, Twitter, Video, Man's act to put footmarks of daughter on car earns praise from social media users
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia